Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightമാരക രാസലഹരിയുമായി...

മാരക രാസലഹരിയുമായി യുവാവ് എക്സൈസ് പിടിയിൽ

text_fields
bookmark_border
മാരക രാസലഹരിയുമായി യുവാവ് എക്സൈസ് പിടിയിൽ
cancel
camera_alt

 പി​ടി​യി​ലാ​യ എം. ​ആ​കാ​ശിനൊപ്പം എക്​സൈസ്​ സംഘം

ശാ​സ്താം​കോ​ട്ട: എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. അ​ബ്ദു​ൽ വ​ഹാ​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടി​യൂ​ർ ഭാ​ഗ​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2.7 ഗ്രാം ​മെ​ത്താ​ഫെ​റ്റാ​മി​നും അ​ഞ്ചു​ഗ്രാം ക​ഞ്ചാ​വും 41,500 രൂ​പ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി പാ​വു​മ്പ തെ​ക്ക് വി​മ​ലാ​ല​യ​ത്തി​ൽ എം. ​ആ​കാ​ശ് (21) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും മ​റ്റും വ​ൻ തോ​തി​ൽ രാ​സ​ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് പാ​വു​മ്പ, ശൂ​ര​നാ​ട്, തൊ​ടി​യൂ​ർ, പ​താ​രം, ച​ക്കു​വ​ള്ളി ഭാ​ഗ​ങ്ങ​ളി​ൽ ബൈ​ക്കി​ൽ വി​ൽ​പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന്​ എ​ക്​​സൈ​സ്​ പ​റ​ഞ്ഞു. എ​ക്സൈ​സ് ഷാ​ഡോ ടീം ​ന​ട​ത്തി​യ ര​ഹ​സ്യ​നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ഒ​രു​മാ​സം മു​മ്പ്​ മാ​ര​ക ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത​വേ എ​ക്‌​സൈ​സി​നെ വെ​ട്ടി​ച്ച്​ ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു.

ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും അ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​താ​യും എ​ക്സൈ​സ് അ​റി​യി​ച്ചു. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ആ​ശ്വ​ന്ത് എ​സ്. സു​ന്ദ​രം, പി. ​ജോ​ൺ, സി.​എ. വി​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ നി​ഷാ​ദ് ഷാ​ജ​ഹാ​ൻ, എം.​എ​സ്. സു​ജി​ത് കു​മാ​ർ, അ​തു​ൽ കൃ​ഷ്ണ​ൻ, വി​നീ​ഷ്, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ റാ​സ്മി​യ എ​ന്നി​വ​രും എ​ക്‌​സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExciseDrug Trafficking
News Summary - Excise arrests young man with deadly synthetic drug
Next Story