നിർമാണം പാതിവഴിയിൽ; ദുരിതമായി യാത്ര
text_fieldsശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറ രണ്ടാംവാർഡിൽ പനന്തറ കോളനിയിൽ പനച്ചയ്ക്കൽ ക്ഷേത്രം മുതൽ ടി.വി സെന്റർ വരെയുള്ള റോഡ് നിർമാണം പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ജനകീയസമിതി ആവശ്യപ്പെട്ടു. 2019ൽ മുൻ എം.പി കെ. സോമപ്രസാദിന്റെ ഫണ്ടുപയോഗിച്ച് ബ്ലോക്ക് പഞ്ചായത്താണ് ടെൻഡർ നൽകിയത്. പിന്നീട് കോവിഡ് കാരണം പണി തുടങ്ങിയില്ല.
2023ൽ വൈദ്യുതി തൂണുകൾ ഉൾപ്പെടെ മാറ്റിസ്ഥാപിച്ചെങ്കിലും റോഡ് നിർമാണം എങ്ങുമെത്തിയിട്ടില്ല. സ്കൂൾകുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ സഞ്ചരിക്കുന്ന വഴിയിൽ മഴ പെയ്താൽ വെള്ളക്കെട്ടും ചളിയും കാരണം കാൽനടപോലും കഴിയാത്ത അവസ്ഥയാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള ഒത്തുകളി മതിയാക്കി റോഡ് നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധസമരവുമായി മുന്നോട്ടുപോകുമെന്നും ജനകീയസമിതി അംഗങ്ങളായ രാജീവ്, കൃഷ്ണകുമാർ, വിഷ്ണുപ്രകാശ്, ശ്രീകുമാർ, അരുൺ ബാബു, ശരത്, ബിജു എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.