യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
text_fieldsശാസ്താംകോട്ട: വിഷം കഴിച്ച് യുവതി മരിച്ച സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ഭർത്താവിനെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി ചാങ്ങയിൽകാവിനുസമീപം അനിൽ ഭവനിൽ അനിൽ കുമാറാണ് അറസ്റ്റിലായത്.
ജൂൺ ഒന്നിനാണ് അനിൽകുമാറിെൻറ ഭാര്യ ശ്രീജിതയും രണ്ടു മക്കളും വിഷം കഴിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശ്രീജിത മരിച്ചതോടെ അസ്വാഭാവിക മരണത്തിന് ശൂരനാട് പൊലീസ് കേസെടുത്തിരുന്നു.
അനിൽകുമാർ ശ്രീജിതയെയും മക്കെളയും നിരന്തരം ഉപദ്രവിക്കുന്നതിൽ മനംനൊന്താണ് വിഷം കഴിച്ചതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ശാസ്താംകോട്ട ഡി.വൈ.എസ്.പി രാജ്കുമാറിെൻറ നിർദേശപ്രകാരം ശൂരനാട് പൊലീസ് ഇൻസ്പെക്ടർ കെ. ശ്യാം, സബ് ഇൻസ്പെക്ടർമാരായ ട്വിങ്കിൾ ശശി, മഞ്ജു വി. നായർ, ചന്ദ്രമോൻ, എ.എസ്.ഐ റഷീദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.