കളരിക്ക് തീപിടിച്ചു
text_fieldsശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറയിൽ 300 വർഷത്തിലധികം പഴക്കമുള്ള കളരി തീപിടുത്തത്തിൽ കത്തിയമർന്നു.ഇരവിച്ചിറ നടുവിൽ പനംപ്ലാവിൽ കളരിക്കാണ് കഴിഞ്ഞ രാത്രിയിൽ തീപിടിച്ചത്.
പനംപ്ലാവിൽ ഗോപിനാഥൻ പിള്ളയുടെ വീടിനോട് ചേർന്നുള്ളതാണ് കളരി. രാത്രി 9.30ഓടെയാണ് സംഭവം. തീപിടിച്ച് ഓടുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് സമീപവാസികൾ വിവരം അറിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ശാസ്താംകോട്ട ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ രണ്ട് യൂനിറ്റിന്റെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സമീപത്ത് മറ്റ് കെട്ടിടങ്ങൾ ഉണ്ടായിരുന്നങ്കിലും ഇതിലേക്ക് തീ പടർന്നില്ല. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. ശാസ്താംകോട്ട ഫയർ സ്റ്റേഷൻ ഓഫിസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷസേന സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഷിനു, ഷാനവാസ്, ജയപ്രകാശ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ മനോജ്, ആർ. രാജേഷ്, സണ്ണി, ഹോം ഗാർഡ് ശിവപ്രസാദ്, പ്രദീപ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.