ഞായറാഴ്ച വൈകീട്ട് കോവൂരിൽ കരടികളും വേട്ടക്കാരനും ഇറങ്ങും
text_fieldsശാസ്താംകോട്ട (കൊല്ലം): ഞായറാഴ്ച വൈകീട്ട് ആറിന് കോവൂരിൽ കരടികളും വേട്ടക്കാരനും ഇറങ്ങും, ഒപ്പം ഓണപ്പുലിയും. ഒരു കാലത്ത് ഓണനാളുകളിൽ വീടുകളിൽ എത്തിയിരുന്ന കരടികളിയും പുലികളും വേട്ടക്കാരുമാണ് കോവൂരിൽ എത്തുക. അരി നല്ലൂർ കരടികളി സംഘം, പന്മന കരടികളി സംഘം, കളങ്ങര രാഘവൻ നേതൃത്വം നൽകുന്ന ടീം, കേരള ലൈബ്രറി കരടികളിസംഘം എന്നിവ ഓണനാളുകളെ വരവേൽക്കാൻ വേട്ടക്കിറങ്ങും.
ഓണനാളുകളിൽ വീട്ടുമുറ്റങ്ങളിലെ ആവേശമായ പുലികളിയെ തനതു രീതിയിൽ തന്നെയാണ് ഇത്തവണ അവതരിപ്പിക്കുന്നത്. കരടികളി മൽസരത്തിൻ്റെ ഉദ്ഘാടനം കവി മുരുകൻ കാട്ടാക്കട നിർവ്വഹിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ലൈബ്രറി കൗൺസിൽ കുന്നത്തൂർ താലൂക്ക് സെക്രട്ടറി ശശികുമാർ തുടങ്ങിയവർ പങ്കെടുക്കും.
മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 9497616731, 9446180618 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഗ്രന്ഥശാല പ്രസിഡൻ്റ് കെ.ബി. വേണുകുമാർ, സെക്രട്ടറി ബി. രാധാകൃഷ്ണൻ, പ്രോഗ്രാം കോർഡിനേറ്റർ അനിൽ കുമാർ എസ്. എന്നിവർ അറിയിച്ചു. കേരളാ ലൈബ്രറിയുടെ ഇത്തവണത്തെ ഓണാഘോഷം മാനസിക വെല്ലുവിളി നേരിടുന്ന വനിതാ അന്തേവാസികൾ താമസിക്കുന്ന ബഥന്യ ഭവനിൽ സെപ്തംബർ 13 പൂരാടദിനത്തിൽ ഓണസദ്യയും ഓണാഘോഷവുമായി നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.