ശ്രീകൃഷ്ണ ജയന്തി: മിഴിവേകി ശോഭായാത്രകൾ
text_fieldsശാസ്താംകോട്ട: ശ്രീകൃഷ്ണ ജയന്തി ആഘോഷ ഭാഗമായി കുന്നത്തൂരിൽ ശോഭായാത്രകൾ നടന്നു. ശാസ്താംകോട്ട പഞ്ചായത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടന്നു. പള്ളിശ്ശേരിക്കൽ കൊച്ചുകളീക്കൽ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭായാത്ര ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. മനക്കര കണ്ണമ്പള്ളിക്കാവ് ദേവീ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭായാത്രയും പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിൽനിന്നുള്ള ശോഭായാത്രയും ഭരണിക്കാവ് ജങ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ സമാപിച്ചു.
മുതുപിലാക്കാട് പുത്തൻവീട്ടിൽ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭായാത്ര പാർഥസാരഥി ക്ഷേത്രത്തിൽ സമാപിച്ചു. പുതുശ്ശേരി മുകൾ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭായാത്ര പെരുവേലിക്കര പാലേകുന്ന് പരശുരാമ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ശൂരനാട് തെക്ക് കുമരൻചിറ തറയിൽ തെക്കതിൽ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് ശോഭായാത്ര കുഴിയത്ത് മുക്ക് വഴി ആൽത്തറമൂട്ടിൽ സമാപിച്ചു.
ഉള്ളന്നൂർകാവിൽനിന്ന് ആരംഭിച്ച ശോഭായാത്ര കക്കാക്കുന്ന് ചിറ്റക്കാട്ട് ക്ഷേത്രത്തിൽ സമാപിച്ചു. ശൂരനാട് വടക്ക് മറ്റത്ത് ജങ്ഷനിൽനിന്ന് ആരംഭിച്ച ശോഭായാത്ര പുലിക്കുളത്ത് സമാപിച്ചു.
പോരുവഴി വടക്കേമുറി കൈതാമഠം ക്ഷേത്രം, വഞ്ചിപ്പുറം ക്ഷേത്രം, പള്ളിയിൽക്കാവ് മഹാവിഷ്ണു ക്ഷേത്രം എന്നിവടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കൊച്ചുതെരുവ് ജങ്ഷനിൽ സംഗമിച്ച് ചാണായിക്കുന്നം ധർമശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. അമ്പലത്തുംഭാഗം പടിഞ്ഞാറ് ശ്രീ ഭദ്രാദേവീ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭായാത്ര ശാസ്താംനട ധർമശാസ്ത ക്ഷേത്രത്തിലും ഇടയ്ക്കാട് സി.പി മുക്കിൽനിന്നുള്ള ശോഭായാത്ര മുരളീധര ക്ഷേത്രത്തിലും സമാപിച്ചു.
കുന്നത്തൂർ ഐവർകാല കീച്ചപ്പള്ളിൽ ക്ഷേത്രം, ശാന്തിസ്ഥാൻ ജങ്ഷൻ, അമ്പുവിള ജങ്ഷൻ, മഠത്തിലഴികത്ത് ജങ്ഷൻ എന്നിവടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ തെറ്റിമുറി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. ഭരണിക്കാവ് ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര പുത്തനമ്പലം ദേവീക്ഷേത്രത്തിലും മാനാംപുഴ മാടൻനട ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര നെടിയവിളയിൽ ഉപശോഭായാത്രകളുമായി സംഗമിച്ച് ഗുരുമന്ദിരം ജങ്ഷനിലും സമാപിച്ചു. തുരുത്തിക്കര ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നിന്നും തലാപ്പിൽ ക്ഷേത്രത്തിലേക്കും തുരുത്തിക്കര കിണറുമുക്കിൽ നിന്നും തൈപ്ലാവിള ക്ഷേത്രത്തിലേക്കും ശോഭായാത്ര നടന്നു.
പടിഞ്ഞാറെ കല്ലട കാരാളിമുക്ക് മൊട്ടക്കൽ ഭരണിക്കാവിൽനിന്ന് ആരംഭിച്ച് കണത്താർ കുന്നം ക്ഷേത്രത്തിലും കോതപുരം മലയിൽ മുകളിൽ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് തലയിണക്കാവ് ക്ഷേത്രത്തിലും സമാപിച്ചു.
മൈനാഗപ്പള്ളി വെട്ടിക്കാട്ട് ശ്രീ മഹാദേവർക്ഷേത്രത്തിൽനിന്ന് തുടങ്ങിയ ശോഭായാത്ര മണ്ണൂർക്കാവ് ക്ഷേത്രത്തിൽ സമാപിച്ചു. വടക്കൻ മൈനാഗപ്പള്ളി കളരിയിൽ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭയാത്ര ആത്മാവ് മുക്ക് കാളകുത്തും പൊയ്ക വഴി പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.