കുന്നത്തൂർ താലൂക്ക് വികസന സമിതി; ഭരണിക്കാവ് ജങ്ഷനിൽ സിഗ്നൽ ലൈറ്റ് പ്രവർത്തനക്ഷമമാക്കാൻ തീരുമാനം
text_fieldsശാസ്താംകോട്ട: ഭരണിക്കാവ് ജങ്ഷനിലെ സിഗ്നൽ ലൈറ്റ് 16 മുതൽ പ്രവർത്തനക്ഷമമാക്കാൻ കുന്നത്തൂർ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ വികസനസമിതിൽ തീരുമാനമെടുത്ത ആഞ്ഞിലിമൂട്ടിൽ പള്ളിക്ക് സമീപം അപകടകരമായി നിൽക്കുന്ന മരം രണ്ട് ആഴ്ചക്കുള്ളിൽ മുറിച്ചുമാറ്റുന്നതിന് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ശാസ്താംകോട്ട ജങ്ഷൻ മുതൽ ക്ഷേത്രം വരെയുള്ള റോഡ്, വെട്ടിക്കാട്ട്-തേവലക്കര റോഡിലെ കലുങ്ക് നിർമാണം എന്നിവ അടിയന്തരമായി പൂർത്തിയാക്കുന്നതിന് പി.ഡബ്ല്യു.ഡി നിരത്തു വിഭാഗം അസി.എൻജിനീയറെ ചുമതലപ്പെടുത്തി. എസ്റ്റിമേറ്റ് സമർപ്പിച്ച ആനയടി-പഴകുളം റോഡിന്റെ താലൂക്ക് പരിധിയിലെ 1.2 കിലോമീറ്റർ നിർമാണം ശബരിമല ഫണ്ടിൽനിന്ന് പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു. ശാസ്താംകോട്ട ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മറയത്തക്ക രീതിയിൽ സ്ഥാപിച്ച പരസ്യബോർഡ് നീക്കം ചെയ്യുന്നതിന് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ചക്കുവള്ളി-പുതിയകാവ് റോഡിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് റോഡ് സുരക്ഷ മീറ്റിങ്ങിൽ അവതരിപ്പിക്കുന്നതിനും ടോറസ് പോലെയുള്ള വലിയ വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിന് പൊലീസും മോട്ടർ വാഹന വകുപ്പും നടപടി സ്വീകരിക്കുന്നതിന് നിർദേശിച്ചു.
കുന്നത്തൂർ സബ് ആർ.ടി.ഒ ഓഫിസിന് സ്ഥലം കൈമാറുന്ന വിഷയത്തിൽ റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തിൽ ആഭ്യന്തരവകുപ്പ് സെക്രട്ടറിയുമായി ചർച്ച നടത്തി തീരുമാനമെടുക്കും.
കരുനാഗപ്പള്ളിയിൽനിന്ന് ശാസ്താംകോട്ടക്ക് രാത്രി ഏഴിന് ശേഷം ബസ് അനുവദിക്കുന്നതിനും റെയിൽവേ സ്റ്റേഷൻ, വഴിയും മൈനാഗപ്പള്ളി സി.എച്ച്.സി വഴി ഉൾപ്പെടെ കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കുന്നതിനും മന്ത്രിതലത്തിൽ ചർച്ച നടത്തിയതായും ഉടൻ തീരുമാനം ഉണ്ടാകുമെന്നും വികസന സമിതിയിൽ അറിയിച്ചു.
ശൂരനാട് സി.എച്ച്.സി യിൽ അനുവദിച്ച ഐസൊലേഷൻ വാർഡിെൻറ കെട്ടിടം പണി പൂർത്തീകരിച്ച് ഉദ്ഘടനം ചെയ്യും. അമ്മച്ചിമുക്ക്-കണ്ണമം-ഗിരിപുരം റോഡിൽ പൈപ്പ് ഇടുന്നതിന് റോഡ് മുറിക്കുന്നതിന് നാഷൽ ഹൈവേ അനുമതി നൽകിയിട്ടില്ലെന്നും ബാക്കിയുള്ള നാഷനൽ ഹൈവേയുടെ ഭാഗമല്ലാത്ത റോഡുകളിലെ പ്രവൃത്തി പൂർത്തിയാക്കുന്നതിനും തോപ്പിൽമുക്ക്-കല്ലുകടവ് റോഡിൽ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്നതിനും വാട്ടർ അതോറിറ്റി അസി എൻജിനീയറെ ചുമതലപ്പെടുത്തി.
താലൂക്ക് ആശുപത്രി കെട്ടിടം നിർമാണം അടിയന്തരമായി പൂർത്തിയാക്കി എൻ.എച്ച്.എം വഴി അനുവദിച്ച തുക നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുന്നതിന് പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസി. എൻജിനീയറെ ചുമതലപ്പെടുത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ വർഗ്ഗീസ് തരകൻ, എസ്.കെ. ശ്രീജ, എസ്. ശ്രീകുമാർ, ആർ. ഗീത, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ തുണ്ടിൽ നഷാദ്, കാരാളി വൈ.എ. സമദ്, സാബു ചക്കുവള്ളി, പുത്തൂർ സനിൽ, വൈ. ഗ്രിഗറി, കുറ്റിയിൽ നിസ്സാം, കുറ്റിയിൽ ഷാനവാസ്, വിവിധ വകുപ്പു മേധാവികൾ, ഡെപ്യൂട്ടി കലക്ടർ (എൽ .ആർ), തഹസിൽദാർ, ഭൂരേഖ തഹസിൽദാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.