ടാർ മിക്സിങ് പ്ലാന്‍റിനെതിരെ ജനകീയ കൂട്ടായ്മ
text_fieldsശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട കടപ്പാക്കുഴി കേന്ദ്രമായി ആരംഭിക്കാൻ പോകുന്ന ടാർ മിക്സിങ് പ്ലാന്‍റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഐത്തോട്ടുവ തെങ്ങുംതറ ജങ്ഷനിൽ ജനകീയ കൂട്ടായ്മ ചേർന്നു. നാഷനൽ ഹൈവേ 66 നവീകരണ പദ്ധതിക്കുവേണ്ടിയാണ് സ്വകാര്യ മെറ്റൽ ക്രഷർ കേന്ദ്രീകരിച്ച് ടാർ മിക്സിങ് കേന്ദ്രം തുടങ്ങാൻ നീക്കം നടക്കുന്നത്.
മണ്ണെടുപ്പും ചളിയെടുപ്പും മൂലം പരിസ്ഥിതി ദുർബല മേഖലയായ പടിഞ്ഞാറേ കല്ലടയിൽ ടാർ മിക്സിങ് യൂനിറ്റ് ആരംഭിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പ്രതിഷേധക്കാർ പറയുന്നു. പഞ്ചായത്തിൽ വിളിച്ച സർവകക്ഷി യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി സമരപരിപാടി ആരംഭിക്കാനാണ് സമരസമിതിയുടെ തീരുമാനം.
സമരസമിതി ചെയർമാൻ സുഭാഷ് എസ്. കല്ലട അധ്യക്ഷതവഹിച്ചു. സമിതി കൺവീനർ എ. കൃഷ്ണകുമാർ, സമിതി കോഓഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ, പരിസ്ഥിതി പ്രവർത്തകർ സി. നീലകണ്ഠൻ, ഗോപാലകൃഷ്ണപിള്ള, കടപുഴ മാധവൻപിള്ള, പഞ്ചായത്തംഗങ്ങളായ അംബികാദേവി ഓമനക്കുട്ടൻ, സുനിജ, ബ്ലോക്ക് പഞ്ചായത്തംഗം രതീഷ്, ഷിബുലാൽ, എ.കെ. പ്രദീപ്, ഗിരീഷ് നാഥ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.