സിഗ്നൽ ലൈറ്റില്ല; ഭരണിക്കാവിൽ ഗതാഗതക്കുരുക്ക്
text_fieldsശാസ്താംകോട്ട: കുന്നത്തൂരിലെ പ്രധാന ജങ്ഷനായ ഭരണിക്കാവിലെ സിഗ്നൽ ലൈറ്റ് നോക്കുകുത്തിയായിട്ട് എട്ടുവർഷം പിന്നിടുന്നു. ശാസ്താംകോട്ട, കടപുഴ, അടൂർ, ചക്കുവള്ളി ഭാഗങ്ങളിൽനിന്നുള്ള റോഡുകൾ സംഗമിക്കുന്നത് ഭരണിക്കാവ് ജങ്ഷനിലാണ്.
നൂറുകണക്കിന് വാഹനങ്ങളാണ് പല ദിക്കുകളിൽ നിന്ന് ഇവിടെ എത്തിച്ചേരുന്നത്. വാഹനങ്ങൾ തിരിഞ്ഞുപോകുന്നതിന് വ്യവസ്ഥാപിതമായ സംവിധാനമില്ലാത്തതിനാൽ ഇവിടെ എപ്പോഴും ഗതാഗതക്കുരുക്കാണ്.
സിഗ്നൽ ലൈറ്റ് വേണമെന്ന നിരന്തര ആവശ്യത്തെ തുടർന്ന് 2014ൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 4.75 ലക്ഷം രൂപ ചെലവഴിച്ചാണ് സ്ഥാപിച്ചത്.
ഉദ്ഘാടന ദിവസം തന്നെ ഒരു ഇരുചക്രവാഹനയാത്രക്കാരൻ മറ്റൊരു വാഹനത്തിനടിയിൽപെട്ട് മരിച്ചു. സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതിലെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് ആക്ഷേപമുയർന്നതോടെ പിന്നീട്, പ്രവർത്തിപ്പിച്ചില്ല. നിലവിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ സിഗ്നൽ ലൈറ്റ് തകരാർ പരിഹരിച്ച് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.