പനന്തറ കോളനി റോഡ് പൂർത്തിയാക്കണം -കെ.പി.എം.എസ്
text_fieldsശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറ പനന്തറ കോളനിയിലെ റോഡ് നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ പകുതി ഭാഗം വർഷങ്ങൾക്കുമുമ്പ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ചിരുന്നു. എന്നാൽ ബാക്കി വരുന്ന ഭാഗത്ത് നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. ഇതുമൂലം ജനവാസമേഖലയിലേക്ക് കാൽനടയാത്രക്ക് പോലും കഴിയാതെ ചളിയും വെള്ളവുമായി തകർന്ന് കിടക്കുകയാണ്. നാൽപതോളം കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിച്ചാണ് കഴിയുന്നത്. ഈ റോഡ് നിർമിച്ച് കോളനിനിവാസികളോട് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് കെ.പി.എം.എസ് ഇരവിച്ചിറ ടി.വി സെന്റർ ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു. ശാഖ പ്രസിഡന്റ് സോമിനി പ്രകാശ്, സെക്രട്ടറി രാജീവ്, ട്രഷറർ രജനി ശിവകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.