സി.പി.ഐ നേതാവിനെ വീടുകയറി പൊലീസ് മര്‍ദിച്ച സംഭവം; അന്വേഷണത്തിന് നിര്‍ദേശം
text_fieldsശാസ്താംകോട്ട: സി.പി.ഐ നേതാവിനെ വീടുകയറി പൊലീസ് മര്‍ദിച്ച സംഭവത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം. ശാസ്താംകോട്ട ധര്‍മശാസ്താക്ഷേത്രത്തിലെ കെട്ടുകാഴ്ചയോടനുബന്ധിച്ചുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ സി.പി.ഐ നേതാവ് ഓമനക്കുട്ടനെയും ഭാര്യ മുന്‍ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണകുമാരിയെയും വീടുകയറി പൊലീസ് ആക്രമിച്ചെന്ന സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവായത്.
ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഡി.ജി.പിക്ക് പരാതി കൈമാറുകയും ഡി.ജി.പി കൊല്ലം റൂറൽ പൊലീസ് മേധാവിക്ക് അന്വേഷണത്തിന് ഉത്തരവ് നൽകുകയുമായിരുന്നു. ഉത്സവ ദിവസം കെട്ടുകാഴ്ചയില്‍ പൊലീസും ഒരു സംഘം യുവാക്കളും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പൊലീസ് ഫോട്ടോ പകര്‍ത്തിയതിനെ ചോദ്യം ചെയ്തതായിരുന്നു തര്‍ക്കം. ഓമനക്കുട്ടന് ഇവരെ പിന്മാറ്റാന് ഇടപെട്ടിരുന്നു.
എന്നാല്‍ അന്ന് രാത്രി 11ഓടെ ഓമനക്കുട്ടന്റെ വേങ്ങയിലെ വീട്ടില്‍ കടന്നുകയറിയ പൊലീസ് സംഘം ഓമനക്കുട്ടനെ മര്‍ദിക്കുകയും ഭാര്യ കൃഷ്ണകുമാരിയെ തള്ളിവീഴ്ത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. ഓമനക്കുട്ടനെ ജീപ്പില്‍വെച്ചും സ്റ്റേഷനിലെത്തിച്ചും മര്‍ദിച്ചതായി പറയുന്നു. എസ്.ഐ അനൂപ്, സി.പി.ഒ അലക്സാണ്ടര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.