വൈദ്യുതി ലഭിച്ചില്ല, വഴിയോര വിശ്രമകേന്ദ്രം തുറക്കൽ വൈകുന്നു
text_fieldsശാസ്താംകോട്ട: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച വഴിയോര വിശ്രമകേന്ദ്രം വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനെ തുടർന്ന് തുറന്നു പ്രവർത്തിക്കാൻ കഴിയുന്നില്ല. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിനു സമീപം നിർമിച്ച വഴിയോര വിശ്രമകേന്ദ്രത്തിനാണ് ഈ സ്ഥിതി. ശുചിത്വമിഷന്റെ പദ്ധതിയിൽപെടുത്തി 18 ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം നിർമിച്ചത്.
നാലുമാസം മുമ്പ് തന്നെ മുഴുവൻ പണികളും പൂർത്തിയാകുകയും പഞ്ചായത്ത് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ജില്ല പഞ്ചായത്ത് വഴി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എന്നാൽ, നടപടികളിലെ കാലതാമസം തിരിച്ചടിയായി. വാട്ടർ കണക്ഷനും ലഭിച്ചിട്ടില്ല. റോഡ് മുറിച്ച് കണക്ഷൻ എടുക്കേണ്ടതിനാൽ ഇതിനുവേണ്ടി പി.ഡബ്ല്യു.ഡിക്ക് അപേക്ഷ സമർപ്പിച്ചങ്കിലും നടപടിയുണ്ടായില്ല.
അഞ്ച് ശുചിമുറികളും കാൻറീൻ നടത്താനുള്ള സൗകര്യങ്ങളുമടക്കം നിർമിച്ച വഴിയോര വിശ്രമകേന്ദ്രം തുറക്കുന്നത് നടപടികളിലെ നൂലാമാലകൾ മൂലം വൈകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.