കുന്നത്തൂരിൽ ഡ്രൈവിങ് ടെസ്റ്റ് തടഞ്ഞ് പ്രതിഷേധം
text_fieldsശാസ്താംകോട്ട: ഡ്രൈവിങ് പരിശീലന മേഖലയിൽ നടപ്പാക്കിയ അശാസ്ത്രീയ പരിഷ്ക്കാരങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി യു.ഡി.എഫ് ഐക്യട്രേഡ് യൂനിയന്റെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ നടന്ന ടെസ്റ്റ് തടഞ്ഞ് പ്രതിഷേധിച്ചു.
ചൊവ്വാഴ്ച രാവിലെ 8.30ന് സ്ലോട്ട് ലഭിച്ചതിനെ തുടർന്ന് ടെസ്റ്റിനായി ചക്കുവള്ളിച്ചിറ ഗ്രൗണ്ടിൽ എത്തിയവരും കുന്നത്തൂർ ജെ.ആർ.ടി ഓഫിസിലെ എം.വി.ഡി അടക്കമുള്ളവരും പ്രതിഷേധം ശക്തമായതിനെ തുടർന്ന് മടങ്ങി. വരും ദിവസങ്ങളിലും ടെസ്റ്റ് തടയാനാണ് യൂനിയൻ തീരുമാനം.
ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ സമരം ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ് പരിശീലന മേഖലയിൽ നടപ്പാക്കിയ കരിനിയമങ്ങൾ പിൻവലിക്കണമെന്നും ദിവസങ്ങളായി സമരം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗതാഗത മന്ത്രി പിടിവാശി ഉപേക്ഷിച്ച് സമരസമിതി ഭാരവാഹികളുമായി ചർച്ച നടത്തി പ്രശ്നപരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂനിയൻ ചെയർമാൻ തടത്തിൽ സലീം അധ്യക്ഷത വഹിച്ചു. കെ. മുസ്തഫ, തോപ്പിൽ ജമാൽ, ബിജു മൈനാഗപ്പള്ളി, കക്കാക്കുന്ന് ഉസ്മാൻ, ആർ. ഷൗക്കത്ത്, നാലുതുണ്ടിൽ റഹീം, ബാബു ഹനീഫ, വേങ്ങ ശ്രീകുമാർ, സരസചന്ദ്രൻ പിള്ള, ഗോപാലകൃഷ്ണ പിള്ള, രമേശൻ പിള്ള, എം.എ. സമീർ, സുചീന്ദ്രൻ, ഷെഫീഖ് മൈനാഗപ്പള്ളി, പ്രമോദ്, കേരള ഷാജി, മണിയൻപിള്ള, എസ്.ആർ. ശ്രീകുമാർ, ഷാ സുഖധ, നിയോ ജയകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.