Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightശാസ്താംകോട്ട...

ശാസ്താംകോട്ട താലൂക്കാശുപത്രി; പുനഃസ്ഥാപിച്ച എക്സ്റേ യൂനിറ്റ് പ്രവർത്തിക്കുന്നില്ലെന്ന്​

text_fields
bookmark_border
ശാസ്താംകോട്ട താലൂക്കാശുപത്രി; പുനഃസ്ഥാപിച്ച എക്സ്റേ യൂനിറ്റ് പ്രവർത്തിക്കുന്നില്ലെന്ന്​
cancel

ശാ​സ്താം​കോ​ട്ട: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ക്‌​സ്‌​റേ യൂ​നി​റ്റ് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ഇ​പ്പോ​ഴും എ​ക്സ്​​റേ എ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ എ​ക്സ​റേ എ​ടു​ക്കാ​ൻ എ​ത്തി​യ​വ​രെ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 25നാ​ണ് ആ​ശു​പ​ത്രി​യി​ലെ എ​ക്സ്​​റേ യൂ​നി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ലെ മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സ്​​റേ യൂ​നി​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​കെ​ട്ടി​ടം പൊ​ളി​ച്ച​തോ​ടെ ര​ണ്ടു​വ​ർ​ഷം മു​മ്പ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് എ​ക്സ്​​റേ എ​ടു​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​തി​നെ​ക്കാ​ൾ ആ​റും ഏ​ഴും ഇ​ര​ട്ടി തു​ക കൊ​ടു​ത്ത് പു​റ​ത്തു​നി​ന്ന് എ​ക്സ്​​റേ എ​ടു​ക്കേ​ണ്ടി വ​രു​ന്ന​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​തോ​ടെ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് വേ​ണ്ടി വി​ട്ടു​ന​ൽ​കി​യ പ​ഞ്ചാ​യ​ത്ത് കോം​പ്ല​ക്സി​ൽ എ​ക്സ്​​റേ യൂ​നി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം.​എ​ൽ.​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ർ. സു​ന്ദ​രേ​ശ​ൻ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ത്തി​യ എ​ക്സ്റേ യൂ​നി​റ്റാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്. ര​ണ്ട്​ വ​ർ​ഷ​ത്തോ​ളം ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​തി​നാ​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ഒ​രാ​ഴ്ച​യെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ വി​വ​രം.

രാ​ത്രി ഏ​ഴ്​ മു​ത​ൽ രാ​വി​ലെ എ​ട്ടു​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ക്സ്റേ സം​വി​ധാ​നം ഇ​ല്ലാ​ത്ത​ത്​ രാ​ത്രി​യി​ൽ അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ​പെ​ട്ട് വ​രു​ന്ന​വ​ർ​ക്ക്​ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു.

ഇ​തി​നെ​തി​രെ​യും പ്ര​തി​ഷേ​ധ​മു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ്​​റേ യൂ​നി​റ്റ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sasthamkotta Taluk Hospitalxray unit
News Summary - Sasthamkota Taluk Hospital; x-ray unit is not working
Next Story