നവംബർ 25ന് പുനരാരംഭിച്ച ശാസ്താംകോട്ട താലൂക്കാശുപത്രി എക്സ്റേ യൂനിറ്റ് അടഞ്ഞുതന്നെ
text_fieldsശാസ്താംകോട്ട: താലൂക്കാശുപത്രിയിൽ കഴിഞ്ഞമാസം പുനരാരംഭിച്ച എക്സ്റേ യൂനിറ്റ് അടഞ്ഞുതന്നെ. യൂനിറ്റിന്റെ തകരാർ പരിഹരിക്കാൻ കഴിയാത്തതാണ് കാരണം.
രണ്ടുവർഷം മുമ്പ് മാതൃ-ശിശു സംരക്ഷണ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എക്സ്റേ യൂനിറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയിരുന്നു. തുടർന്ന് എക്സ്റേ യൂനിറ്റിന്റെ പ്രവർത്തനവും നിർത്തി.
ഇതോടെ ആശുപത്രിയിലെത്തുന്നവർക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവന്നു. താലൂക്ക് ആശുപത്രിയിലേതിനെക്കൾ ആറും ഏഴും ഇരട്ടി തുകകൊടുത്ത് പുറത്തുനിന്ന് എക്സ്റേ എടുക്കേണ്ടിവരുന്നത് പ്രതിഷേധത്തിന് ഇടയാക്കി.
തുടർന്ന് നവംബർ 25ന് ആശുപത്രി വികസനത്തിന് വേണ്ടി വിട്ടുനൽകിയ പഞ്ചായത്ത് കോംപ്ലക്സിൽ എക്സ്റേ യൂനിറ്റ് പ്രവർത്തനം പുനരാരംഭിച്ചു. പിറ്റേദിവസം മുതൽ ആളുകളെത്തിയെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മടക്കി അയച്ചു.
വിപുലമായ ഉദ്ഘാടനം നടത്തിയിട്ടും രണ്ടുവർഷത്തോളം ഉപയോഗിക്കാതിരുന്ന എക്സറേ യൂനിറ്റാണ് ഇവിടെ സ്ഥാപിച്ചത്. യൂനിറ്റിന് തകരാർ ഇല്ലെന്നും സ്പെയർ പാർട്സിന്റെ തകരാറാണന്നും ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാൻ കഴിയുമെന്നും ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയില്ല.
ഇപ്പോഴും രോഗികൾ എക്സ്റേക്കായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.