ശാസ്താംകോട്ട തടാകം അതിവേഗം വരളുന്നു
text_fieldsശാസ്താംകോട്ട: കടുത്ത വേനലിൽ ശാസ്താംകോട്ട തടാകത്തിലെ ജലം അതിവേഗം ഉൾവലിയുന്നു. രാജഗിരി, കുതിരമുനമ്പ്, പുന്നമൂട്, ആറ്റ് ബണ്ട് റോഡ് തുടങ്ങിയ ഒട്ടുമിക്ക ഭാഗങ്ങളിലും ജലം ഉൾവലിഞ്ഞ് കിലോമീറ്ററുകളോളം ഭാഗം കരപ്രദേശമാവുകയും അവിടെ പുല്ലും കളകളും വളർന്ന് തുടങ്ങുകയും ചെയ്തു. 2018 നു മുമ്പ് ഇതേ അവസ്ഥയായിരുന്നു.
2018 ലെ വെള്ളപ്പൊക്കവും തുടർന്നുള്ള വർഷങ്ങളിലെ കനത്തമഴയും മൂലം ഏതാനും വർഷമായി തടാകം ജലസമൃദ്ധമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ കഠിന വരൾച്ച മൂലം തടാകത്തിലെ ജലനിരപ്പ് ഓരോ ദിവസവും കുറഞ്ഞുവരുകയാണ്. ഈ അവസ്ഥ തുടർന്നാൽ തടാകത്തിലെ ജലത്തെ ആശ്രയിച്ച് നടത്തുന്ന വിവിധ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.