യുവാക്കളെ ആക്രമിച്ച കേസിൽ സൈനികൻ അറസ്റ്റിൽ
text_fieldsശാസ്താംകോട്ട: ക്രിസ്മസ് ആഘോഷം കഴിഞ്ഞ് സഹപാഠിയായ വിദ്യാർഥിനിയുടെ വീട്ടിൽനിന്ന് മടങ്ങിയ യുവാക്കളെ ആക്രമിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. മൈനാഗപ്പള്ളി കടപ്പ തോട്ടുമുഖം തോട്ടിൻകരവീട്ടിൽ സ്വാതിഷ് (23) ആണ് അറസ്റ്റിലായത്. മണൂർക്കാവ് തേവലക്കര റോഡിൽ ഉച്ചക്ക് 2.30നാണ് സംഭവം. സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽനിന്ന് ക്രിസ്മസ് വിരുന്ന് കഴിഞ്ഞിറങ്ങിയ തിരുവനന്തപുരം സ്വദേശികളായ യുവാക്കളെ സ്വാതിഷ് റോഡിൽ തടയാൻ ശ്രമിച്ചു.
ബൈക്ക് നിർത്താതെപോയ യുവാക്കളെ സ്വാതിഷും സുഹൃത്തുക്കളും കാറിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ശേഷം കമ്പിവടികൊണ്ട് യുവാക്കളെ ക്രൂരമായി മർദിക്കുകയും ബൈക്കും ഹെൽമറ്റും അടിച്ചുതകർക്കുകയും ചെയ്തു. ഒളിവിൽപോയ മറ്റുപ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്നും സ്വാതിഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.