വീട്ടമ്മയുടെ ആത്മഹത്യ; കോൺഗ്രസ് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
text_fieldsശാസ്താംകോട്ട: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കരിന്തോട്ടുവ സ്വദേശി ഓമന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
മാസങ്ങളായി പെൻഷൻ മുടങ്ങിയതോടെ കുടുംബത്തിന്റെ ചുമതല രോഗിയായ ഓമനയമ്മയിൽ വന്നുചേർന്നതാണ് ആത്മഹത്യ ചെയ്യാൻ കാരണമായത്. അതിദാരിദ്ര്യവിഭാഗത്തിൽപെട്ടവർ മരിച്ചാൽ സംസ്കാരകർമങ്ങൾക്ക് ലഭിക്കുമായിരുന്ന 5000 രൂപ പോലും പഞ്ചായത്ത് നൽകാൻ തയാറായില്ലന്നും കോൺഗ്രസ് ആരോപിച്ചു.
ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മുൻ പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റുമാരായ എം.വൈ. നിസാർ, ഗോപകുമാർ പെരുവേലിക്കര, വർഗീസ് തരകൻ, വിനോദ് വില്ലത്ത്, രാജു ലോറൻസ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റിയാസ് പറമ്പിൽ, ജില്ല സെക്രട്ടറി ബിജു ആദി, ശാസ്താംകോട്ട ഗ്രാമപഞ്ചായത്തംഗങ്ങളായ ഐ. ഷാനവാസ്, വത്സലകുമാരി, മുൻ അംഗം ബിനോയ് കരിന്തോട്ടുവ, സോമൻപിള്ള, തടത്തിൽ സലിം, അസൂറ ബീവി, റോയി മുതുപിലാക്കാട്, റഷീദ് ശാസ്താംകോട്ട, ഓമനക്കുട്ടൻ ഉണ്ണിത്താൻവിള, ദുലാരി, ജിഥിൻ ശാസ്താംകോട്ട, അർത്തിയിൽ അൻസാരി, ശ്രീരാഗ് മഠത്തിൽ, നൂർജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി. സമരക്കാരെ ശാസ്താംകോട്ട സി.ഐ രാഗേഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.