Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightബസിനടിയിലേക്ക് ബൈക്ക്...

ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി; വിദ്യാർഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

text_fields
bookmark_border
Bus-Bike collision
cancel
camera_alt

കു​ന്ന​ത്തൂ​ർ ആ​റ്റു​ക​ട​വ്

ജം​ങ്​​ഷ​ന് സ​മീ​പം സ്വ​കാ​ര്യ ബ​സി​ന​ടി​യി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ൽ

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ ആ​റ്റു​ക​ട​വ് ജ​ങ്​​ഷ​ന് സ​മീ​പം ഗേ​ൾ​സ് ഹോ​സ്റ്റ​ലി​നോ​ട് ചേ​ർ​ന്നു​ള്ള കൊ​ടും​വ​ള​വി​ൽ സ്വ​കാ​ര്യ ബ​സി​ന​ടി​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റി. ബൈ​ക്ക് ഓ​ടി​ച്ച എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി ര​ക്ഷ​പ്പെ​ട്ട​ത് അ​ത്ഭു​ത​ക​ര​മാ​യി. കൊ​ട്ടാ​ര​ക്ക​ര പ്ര​ധാ​ന​പാ​ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്നു കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ​യ​നീ​യ​ർ എ​ന്ന ബ​സി​ന്‍റെ അ​ടി​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ബൈ​ക്ക് ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു കൂ​ടി അ​ടി​യി​ലേ​ക്ക് ക​യ​റു​മ്പോ​ൾ വി​ദ്യാ​ർ​ഥി മ​റ്റൊ​രി​ട​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​തി​നാ​ലാ​ണ് മ​റ്റ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ഭ​ര​ണി​ക്കാ​വ് പു​ന്ന​മൂ​ട്ടി​ലെ കോ​ള​ജി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഭ​ര​ണി​ക്കാ​വ് - പ്ര​ധാ​ന​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsBus-Bike collision
News Summary - The bike crashed under the bus; Miraculously, the student survived
Next Story