കല്ലട ഇറിഗേഷൻ പദ്ധതിയുടെ കനാൽ ചോരുന്നു
text_fieldsശാസ്താംകോട്ട: കല്ലട ഇറിഗേഷൻ പദ്ധതിയുടെ കനാലിലൂടെ വെള്ളം ഒഴുകി തുടങ്ങിയതിനെ തുടർന്ന് കനാലുകൾ ചോരാൻ തുടങ്ങി. ഭരണിക്കാവിന് തെക്ക് ഭാഗത്തും മനക്കര, സിനിമാ പറമ്പ്, കാരാളിമുക്ക് തോപ്പിൽ ഭാഗത്തുമാണ് കനാൽ ചോർന്ന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.
കോൺക്രീറ്റ് ഇല്ലാത്തതോ കോൺക്രീറ്റ് പൊട്ടി പ്പൊളിഞ്ഞ് പോയതോ ആയ ഭാഗത്ത് കൂടിയാണ് കനാൽ ചോരുന്നത്. ഇങ്ങനെ ചോരുന്ന വെള്ളം സ്ഥാപനങ്ങളുടെയും വീട്ടുമുറ്റങ്ങളിലൂടെയും മുന്നിലൂടെ ഒഴുകുകയാണ്. ചിലയിടങ്ങളിൽ സെപ്റ്റിക് ടാങ്കുകൾ പോലും നിറയുന്നതിന് കാരണമായി.
ഭരണിക്കാവിലെ കനാൽവഴി ചോരുന്ന വെള്ളം ശാസ്താംകോട്ട - ഭരണിക്കാവ് റോഡിലാണ് എത്തുന്നത്. നിമിഷം പ്രതി നൂറു കണക്കിന് വാഹനം കടന്നുപോകുന്ന റോഡിൽ വെള്ളം കെട്ടി കിടക്കുന്നത് മൂലം ഇതിലേ യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. വാഹനങ്ങൾ പോകുമ്പോൾ വെള്ളം മറ്റ് വാഹനങ്ങളിലേക്കും സമീപത്തെ സ്ഥാപനങ്ങളിലേക്കും വെള്ളം അടിച്ചു കയറുകയാണ്.
ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മുൻ വർഷങ്ങളിലും ഭരണിക്കാവിൽ സമാനമായ അവസ്ഥ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം പ്രതിഷേധമുണ്ടായതിനെ തുടർന്ന് കുറച്ച് ദിവസം ജലം ഒഴുക്കാതിരിക്കുകയും ചെയ്തിരുന്നു. തകരാർ ഉള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്താമെന്ന് അധികൃതർ അന്ന് ഉറപ്പ് നൽകിയിരുന്നങ്കിലും പാലിക്കപ്പെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.