വിദ്യാർഥിനികളെ ബസിൽനിന്ന് ഇറക്കിവിട്ടു
text_fieldsശാസ്താംകോട്ട: സ്കൂളിലേക്കും ട്യൂഷൻ സെൻററിലേക്കും പോയ പതിനഞ്ചിലധികം വിദ്യാർഥിനികളെ ബസിൽനിന്ന് ഇറക്കിവിട്ടു. ബുധനാഴ്ച രാവിലെ ഏഴരയോടെ മൈനാഗപ്പള്ളി ഐ.സി.എസ് ജങ്ഷനിലാണ് സ്വകാര്യ ബസിൽനിന്ന് ഇറക്കിവിട്ടത്.
ആഞ്ഞിലിമൂട്ടിൽ നിന്നും ഐ.സി.എസ് ജങ്ഷനിൽ നിന്നും കയറിയ പെൺകുട്ടികളോട് കൺസഷൺ തരാൻ സാധിക്കിെല്ലന്നും ഫുൾ ടിക്കറ്റ് എടുക്കണമെന്നും ബസ് ജീവനക്കാർ ആവശ്യപ്പെട്ടു. പലരുടെയും കൈയിൽ മതിയായ തുക ഇല്ലായിരുന്നു. തുടർന്ന് കുട്ടികളെ ബസിൽനിന്ന് ഇറക്കിവിടുകയായിരുന്നു. വിവരമറിെഞ്ഞത്തിയ രക്ഷാകർത്താക്കളും പ്രദേശവാസികളും പിന്നീട് ബസ് ജീവനക്കാർക്ക് താക്കീത് നൽകി. വിവരം കുന്നത്തൂർ ജോയൻറ് ആർ.ടി.ഒയെയും അറിയിച്ചു.
കൺസെഷൻ നൽകാത്തതിനെതിരെ നടപടി
അഞ്ചാലുംമൂട്: സ്കൂൾ വിദ്യാർഥികൾക്ക് കൺസെഷൻ നൽകാതെ വഴിയിൽ ഇറക്കിവിട്ട സ്വകാര്യ ബസിനെതിരെ മോട്ടോർവാഹന വകുപ്പ് നടപടി. കഴിഞ്ഞദിവസം ബസിൽ നിന്ന് ഇറക്കിവിട്ട നാല് വിദ്യാർഥികൾക്ക് അതേ ബസിൽ ഉദ്യോഗസ്ഥർ ഇടപെട്ട് സൗജന്യയാത്രയൊരുക്കി. പ്രാക്കുളം കൊല്ലം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കഴിഞ്ഞദിവസമാണ് വിദ്യാർഥികൾക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയത്.
അഞ്ചാലുംമൂട് വഴി സർവിസ് നടത്തുന്ന സ്വകാര്യബസുകൾ വിദ്യാർഥികൾക്ക് കൺസെഷൻ നിഷേധിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. രക്ഷിതാക്കൾ മോട്ടോർവാഹനവകുപ്പിൽ പരാതി നൽകുകയും ചെയ്തു. ഇതിനെ തുടർന്നാണ് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ അഞ്ചാലുംമൂട് ജങ്ഷനിലെത്തി ബസ് തടഞ്ഞ് കൺസെഷൻ നിഷേധിച്ചത് സംബന്ധിച്ച് ജീവനക്കാരോട് അന്വേഷിച്ചത്. ജീവനക്കാർക്ക് താക്കീത് നൽകിയ ഉദ്യോഗസ്ഥർ ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർഥികളെ ഇതേ ബസിൽ കയറ്റിവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.