രണ്ടേകാൽ കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsശാസ്താംകോട്ട: മോട്ടോർ സൈക്കിളിൽ കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഇവരിൽ നിന്ന് രണ്ടേകാൽ കിലോ കഞ്ചാവും കഞ്ചാവ് കൊണ്ട് നടന്ന് വിൽക്കാൻ ഉപയോഗിച്ച ബൈക്കും ത്രാസും പിടികൂടി.
ശൂരനാട് ഇരവിച്ചിറകിഴക്ക് വരത്ത്ചിറ കുറ്റിയിൽ സുജിത് (21), കല്ലേലിഭാഗം മാലുമേൽ അജ്മൽ (21), ശൂരനാട് തെക്ക് കെ.സി.ടിമുക്ക് കലതിവിളയിൽ സവാദ് (21) എന്നിവരെയാണ് ശൂരനാട് പൊലീസ് പിടികൂടിയത്.ആനയടിയിലെ വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തിലെ പ്രതിക്കായി എസ്.ഐ.പി. ശ്രീജിത്തിെൻറ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ പ്രതികൾ മൂന്നുപേരും ബൈക്കിൽ പൊലീസിന് മുന്നിൽപെട്ടു. സംശയം തോന്നി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇവർ പൊലീസിനെ വെട്ടിച്ചുകടന്നു.
തുടർന്ന് നാല് കിലോമീറ്റർ ദൂരത്തുള്ള കമ്പലടി ചിറയിൽ നിന്ന് ഇവർ ഉപേക്ഷിച്ച ബൈക്ക് കണ്ടെടുത്തു. സമീപത്തുനിന്ന് പ്രതികളെയും കിട്ടി. ഇവർ ഇടപാടുകാർക്ക് കഞ്ചാവ് ചില്ലറയായി തൂക്കിവിൽക്കുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐമാരായ പി. ശ്രീജിത്ത്, എസ്. ചന്ദ്രമോൻ, പ്രബേഷനറി എസ്.ഐ വിപിൻ, എ.എസ്.ഐമാരായ മധു, ഹർഷാദ്, സി.പി.ഒ വിജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പേരെയും കോടതി റിമാൻഡ് ചെയ്തു.
ബൈക്കിൽ കഞ്ചാവ് കച്ചവടം; രണ്ടു യുവാക്കൾ പിടിയിൽ
കരുനാഗപ്പള്ളി: ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് കച്ചവടം നടത്തിയ രണ്ടു യുവാക്കൾ അറസ്റ്റിൽ. ക്ലാപ്പന വരവിള കുമരിച്ചിനയ്യത്ത് വീട്ടിൽ ഈസ റഹ്മാൻ (20), ഓച്ചിറ പ്രയാർ തെക്ക് പാലക്കുളങ്ങര കൊക്കരയിൽ വീട്ടിൽ ബിലാൽ (19), എന്നിവരാണ് പിടിയിലായത്.
ചെറു പാക്കറ്റുകളിലാക്കിയ എട്ട് കഞ്ചാവ് പൊതികൾ സഹിതം കരുനാഗപ്പള്ളി സിവിൽ സ്റ്റേഷൻ പരിസരത്തുെവച്ചാണ് ഇവർ പൊലീസിെൻറ പിടിയിലായത്. എസ്.ഐ ജോൺസ് രാജ്, ഗ്രേഡ് എസ്.ഐ രാജേന്ദ്രൻ, പ്രബേഷനറി എസ്.ഐ വൈശാഖ്, എസ്.സി.പി.ഒ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.