വാർത്തകളും പ്രചാരണവും ചൂടാറാതെ...
text_fieldsശാസ്താംകോട്ട: ചൂടാറാത്ത വാർത്തകളുമായി പുലരി വിരിയും മുമ്പ് വീട്ടുമുറ്റങ്ങളിലെത്തുന്ന പത്ര ഏജൻറ് എൻ. ഉണ്ണിക്ക് തെരഞ്ഞെടുപ്പ് വേദിയിൽ പുത്തൻ നിയോഗം.
ശൂരനാട് തെക്ക് പഞ്ചായത്തിലെ കിടങ്ങയം കന്നിമേൽ പതിനാലാം വാർഡിൽനിന്ന് യു.ഡി.എഫ് പാനലിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുകയാണ് ഉണ്ണി. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായി ഏറെക്കാലം പ്രവർത്തിച്ചു. ഇപ്പോൾ കോൺഗ്രസ് ബൂത്ത് പ്രസിഡൻറാണ്. ആറ് വർഷമായി 'മാധ്യമം' മൈനാഗപ്പള്ളി ചെറുപിലാക്കൽ ഏജൻറാണ് 42 കാരനായ ഉണ്ണി.
അതിരാവിലെ പത്രവിതരണം പൂർത്തിയാക്കിയശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. ഓരോ വീട്ടിലെയും സ്വന്തം ആളെന്നൊരു പരിഗണന കിട്ടാൻ പത്രവിതരണം സഹായമാകുന്നതായി ഉണ്ണി പറഞ്ഞു.
ഭാര്യ മഞ്ജുമോളും മക്കളായ അലൻ കൃഷ്ണയും അലിഗകൃഷ്ണയും ഉൾപ്പെടുന്നതാണ് എൻ. ഉണ്ണിയുടെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.