ഭരണിക്കാവ് ജങ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു
text_fieldsശാസ്താംകോട്ട: ഭരണിക്കാവ് ജങ്ഷനിലെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമാകുന്നു. മാലിന്യം കയറി അടഞ്ഞിരുന്ന ഓട വൃത്തിയാക്കുന്ന നടപടി ആരംഭിച്ചു.
ഭരണിക്കാവ് -അടൂർ റോഡിലാണ് മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത്. ഈ ഭാഗത്തെ ഓടകൾ നിറഞ്ഞ് വെള്ളം ഓടയിലൂടെ ഒഴുകാത്തതായിരുന്നു വെള്ളക്കെട്ടിന് കാരണം.
പല ദിവസങ്ങളിൽ റോഡിൽ വെള്ളം നിറഞ്ഞ് കടകളിൽ വെള്ളം കയറുകയും സാധനങ്ങൾ നശിക്കുകയും ചെയ്തിരുന്നു. വ്യാപാരികളടക്കം പൊതുജനങ്ങളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടിയിരുന്നു. തുടർന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ എം.എൽ.എ, എൻ.എച്ച്.എ ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വൃത്തിയാക്കൽ നടപടി ആരംഭിച്ചത്. മുഴുവൻ ഭാഗവും വൃത്തിയാക്കി വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ എ.കെ. ഷാജഹാൻ, കെ.ജി. പുരുഷോത്തമൻ, വി. സുരേഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.