മൈനാഗപ്പള്ളിയിൽ കാട്ടുപന്നി; ആശങ്ക
text_fieldsശാസ്താംകോട്ട: വനമേഖലയുമായി ബന്ധമില്ലാത്ത മൈനാഗപ്പള്ളിയിൽ കാട്ടുപന്നിയെ കണ്ടത് ആശങ്ക പടർത്തുന്നു. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നി റോഡിൽ നിൽക്കുന്ന ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞു. ഒറ്റയാൻ പന്നിയെയാണ് കണ്ടതെങ്കിലും ഇവയുടെ എണ്ണം പെരുകുമോ എന്നതാണ് ആശങ്ക ഉയർത്തുന്നത്.
പഞ്ചായത്ത് അധികൃതർ ഇത് സംബന്ധിച്ച വിവരം വനംവകുപ്പിന് കൈമാറി. കുന്നത്തൂർ താലൂക്കിന്റെ കിഴക്കൻ അതിർത്തിയായ കടമ്പനാട് രണ്ട് വർഷങ്ങൾക്ക് മുമ്പാണ് കാട്ടുപന്നിയെ കണ്ടുതുടങ്ങിയത്. ഒറ്റപ്പെട്ടവ മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. പിന്നീട് ഇവിടെ വ്യാപകമായി.
കൃഷികൾ നശിപ്പിച്ചും ആളുകളെ ആക്രമിച്ചും പരിഭ്രാന്തി പരത്തിയ ഇവ പിന്നീട് പോരുവഴിയിലേക്കും ശാസ്താംകോട്ടയിലേക്കും വ്യാപിച്ചു. രണ്ടുമാസം മുമ്പ് ശാസ്താംകോട്ട മേഖലയിൽ രണ്ടുപേർ ഇവയുടെ അക്രമത്തിന് ഇരയായിരുന്നു. സൈക്കിളിൽ പോവുകയായിരുന്ന ഇവരെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.