കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിന് പദ്ധതി -മന്ത്രി
text_fieldsഇരവിപുരം: പരമ്പരാഗത തൊഴിൽ മേഖലയായ കശുവണ്ടി വ്യവസായം ശക്തിപ്പെടുത്താനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി സർക്കാർ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ഓണക്കിറ്റിൽ നിറക്കുന്നതിനുള്ള കശുവണ്ടി പരിപ്പുമായി കാഷ്യൂ കോർപറേഷന്‍റെ ആദ്യ വാഹനം അയത്തിൽ ഫാക്ടറി അങ്കണത്തിൽ ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ഓണക്കിറ്റിൽ നിറക്കുന്നതിനുള്ള ഒരു ലക്ഷം പാക്കറ്റ് കശുവണ്ടിപ്പരിപ്പുമായി നെടുമങ്ങാട്ടുള്ള സപ്ലൈകോ ഡിപ്പോയിലേക്കാണ് പുറപ്പെട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിലേക്ക് കശുവണ്ടിപ്പരിപ്പ് കൊല്ലത്തുനിന്ന് എത്തിക്കും. 80 ലക്ഷം വീടുകളിലേക്ക് 80 ലക്ഷം കശുവണ്ടിപ്പരിപ്പ് പാക്കറ്റുകളാണ് സജ്ജമായിക്കൊണ്ടിരിക്കുന്നത്. ചടങ്ങിനുശേഷം പാക്കിങ് യൂനിറ്റിലും ഫാക്ടറിയിലും മന്ത്രി സന്ദർശനം നടത്തി.
തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് മന്ത്രി തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്തി. കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ അധ്യക്ഷത വഹിച്ചു. കാപെക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള, മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.