കന്നുകാലി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; 6.3 കിലോയുമായി ഒരാൾ അറസ്റ്റിൽ
text_fieldsകൊല്ലം: എക്സൈസ് സ്പെഷൽ സ്ക്വാഡ് കൊല്ലം, ചെമ്മാൻമുക്ക് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തുകച്ചവടത്തിന്റെ മറവിൽ വൻതോതിൽ കഞ്ചാവ് വിൽപന നടത്തിവന്നയാളെ അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള മണിച്ചിത്തോട് അമ്മൻനഗർ-12, കുറിച്ചിഅയ്യത്ത് വീട്ടിൽ സക്കീർ ഹുസൈൻ (52) ആണ് 6.3 കിലോ കഞ്ചാവുമായി പിടിയിലായത്.
ഇയാൾക്ക് കടപ്പാക്കടയിൽ ഇറച്ചി വ്യാപാരമായിരുന്നു. ആന്ധ്രാപ്രദേശിൽ കന്നുകാലികളെ വാങ്ങാൻ പോകുന്നതിന്റെ മറവിൽ അവിടെനിന്ന് കിലോക്ക് 7000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 20000 രൂപക്കാണ് ഇവിടെ വിറ്റിരുന്നത്. സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് ആന്ധ്രയിൽനിന്ന് കടത്തിക്കൊണ്ടു വന്നതാണെന്നും വ്യക്തമായി. പല സ്ഥലങ്ങളിൽ വീടു വാടകക്കെടുത്താണ് ഇയാൾ കഞ്ചാവ് കച്ചവടം വിപുലപ്പെടുത്തിയിരുന്നത്.
കൊല്ലം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം. മനോജ്ലാൽ, പ്രിവന്റിവ് ഓഫിസർ കെ.ജി. രഘു, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, അനീഷ്, അജീഷ് ബാബു, സൂരജ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ എസ്. ജാസ്മിൻ, നിഷാമോൾ, വർഷ വിവേക്, നിജി എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.