ലിഫ്റ്റ് പൊട്ടിവീണ് ഏഴു പേർക്ക് പരിക്ക്
text_fieldsകൊല്ലം: നിർമാണത്തിലിരിക്കുന്ന ഹോട്ടൽ കെട്ടിടത്തിന്റെ ലിഫ്റ്റ് പൊട്ടിവീണ് ഉടമയും ബന്ധുക്കളുമുൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. ചിന്നക്കട ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന റാഹത്ത് ഹോട്ടലിന്റെ നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിലാണ് ഞായറാഴ്ച വൈകീട്ട് 3.40ഓടെ അപകടമുണ്ടായത്.
ഹോട്ടലിന്റെ ഉടമകളിലൊരാളായ കൊട്ടിയം പറക്കുളം സ്വദേശി റെജി(37), ബന്ധുക്കളായ മിസ്ഹാബുദീൻ(87), റിയാസ്, ഷൈല, സപ്ന, റോഷ്നി എന്നിവർക്കും അനീഷ് എന്നയാൾക്കുമാണ് പരിക്കേറ്റത്. കാലുകൾക്ക് പരിക്കേറ്റ ഇവരെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ മിസ്ഹാബുദീനെയും ഷൈലയെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹോട്ടലിന്റെ പുതിയ കെട്ടിടം കാണാനെത്തിയതായിരുന്നു ഉടമയും ബന്ധുക്കളും. പിറകിലുള്ള സർവിസ് ലിഫ്റ്റിൽ ഒന്നാം നിലയിലെത്തിയപ്പോൾ റോപ്പ് പൊട്ടി ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.