പതിമൂന്നുകാരനോട് ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ
text_fieldsകൊല്ലം: 13കാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ വയോധികൻ പിടിയിൽ. കുരീപ്പുഴ സെമിന മൻസിലിൽ അബൂബക്കറാണ് (72) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം അവസാനത്തോടെ പ്രതിയുടെ വീട്ടിൽ എത്തിയ കുട്ടിയെ പരിചയം മുതലെടുത്ത്, ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നീടും ഇയാൾ സമാനമായ രീതിയിൽ ഉപദ്രവിക്കാൻ ശ്രമിച്ചതോടെയാണ് കുട്ടി വിവരം വീട്ടിൽ അറിയിച്ചത്. തുടർന്ന് മാതാപിതാക്കളുടെ നിർദേശാനുസരണം കുട്ടി വെസ്റ്റ് പൊലീസിൽ മൊഴി നൽകുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയത് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തത്.
വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഷഫീക്കിന്റെ നിർദേശപ്രകാരം എസ്.ഐ അനീഷ്, എസ്.സി.പി.ഒ സിജു, സി.പി.ഒ ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.