ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനം: സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായി
text_fieldsശാസ്താംകോട്ട: സ്ഥലപരിമിതി മൂലം വികസനം അസാധ്യമായിരുന്ന ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനത്തിന് വഴിയൊരുങ്ങുന്നു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ ചന്ത പ്രവര്‍ത്തിച്ചുവരുന്ന സ്ഥലമാണ് ആശുപത്രിക്കായി കണ്ടെത്തിയിരിക്കുന്നത്.
ആശുപത്രി വികസനത്തിന് ചന്ത നില്ക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതോടെ ചന്ത പ്രവര്‍ത്തിപ്പിക്കുന്നതിന് 30 സെന്റ് സ്ഥലം സമീപത്ത് തന്നെ പഞ്ചായത്തിന് വാടകക്ക് നല്‍കാമെന്ന് സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്ക് കിഫ്ബിയില്നിന്നടക്കം വികസനത്തിന് ഫണ്ട് അനുവദിച്ചിരുന്നങ്കിലും സ്ഥലപരിമിതി തടസ്സമായി നില്‍ക്കുകയായിരുന്നു. ആശുപത്രിയോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമി വിലകൊടുത്തുവാങ്ങാന് ശ്രമം നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ആശ്രമം നടന്നിരുന്നില്ല. ഇതോടെയാണ് സര്‍വകക്ഷി യോഗം ചേരുകയും ചന്ത പ്രവര്‍ത്തിക്കുന്ന സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നതും.
തുടര്‍ന്നാണ് കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിശ്രമങ്ങള്‍ നടത്തുകയും ഇപ്പോള്‍ സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവായതും. സ്ഥലം ഏറ്റെടുക്കുന്നതോടുകൂടി ആശുപത്രിവികസനം വേഗം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുന്നത്തൂര്‍ നിവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.