കട കുത്തിത്തുറന്ന് മോഷണം: പ്രതികൾ പിടിയിൽ
text_fieldsഇരവിപുരം: ചായക്കട മുക്കിലെ പലവ്യഞ്ജനക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. തെക്കേവിള ലക്ഷ്മി നഗർ 271 റീനാ ഹൗസിൽ സഫറിൻ (65), ജറാൾഡ് (45) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
24ന് രാത്രിയിൽ ഇരവിപുരം ചായക്കടമുക്കിലുള്ള പ്രകാശ് എന്നയാളുടെ കടയുടെ ഷട്ടർ പൂട്ടുപൊളിച്ച് അകത്തുകടന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 6000 രൂപയും പലവ്യഞ്ജന സാധനങ്ങളും രണ്ട് മോണിറ്ററുമാണ് മോഷ്ടിച്ചത്.
പിറ്റേന്ന് രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് ഉടമ മോഷണവിവരം അറിഞ്ഞത്. കടയുടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഇരവിപുരം ഇൻസ്പെക്ടർ അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺ ഷാ, ജയേഷ്, ദിലീപ്, സ്പെഷൽ ബ്രാഞ്ച് എസ്.ഐ ജയകുമാർ, എസ്.സി.പി.ഒമാരായ സജു, സീനു, മനു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.