കട തുറന്ന് വ്യാപാരികൾ; അടപ്പിക്കാനെത്തിയ പൊലീസിനെതിരെ പ്രതിഷേധം
text_fieldsഅഞ്ചാലുംമൂട്: കണ്ടെയ്ൻമെൻറ് സോണായ അഞ്ചാലുംമൂട്ടിൽ പൊലീസ് നിർദേശം ലംഘിച്ച് കടതുറന്നു. കണ്ടെയ്ൻമെൻറ് സോണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാവൂ എന്ന നിർദേശം നിലവിലിരിക്കെ ശനിയാഴ്ച മുതൽ വ്യാപാരികൾ എല്ലാ കടകളും തുറന്നതോടെ പൊലീസ് കടകൾ അടപ്പിക്കാനെത്തി.
ഇതോടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഓണക്കാലമായതിനാൽ കടകൾ തുറക്കാൻ അനുവദിക്കണമെന്നും അഞ്ച് മണി വരെ എന്നത് ഏഴ് മണി വരെയാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. തുടർന്ന് ആരോഗ്യ വകുപ്പും വ്യാപാരികളും പൊലീസും ചേർന്ന ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
ഓണക്കാലമായതിനാൽ കടകൾ അടച്ചിടുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. ഇതിനെ തുടർന്ന് വ്യാപാരികളുമായി വീണ്ടും ചർച്ച നടത്തുകയും സാമൂഹിക അകലം പാലിച്ച് കടകൾ തുറക്കുവാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശത്തിെൻറയും അടിസ്ഥാനത്തിൽ കടകൾ തുറക്കാൻ വാക്കാൽ ധാരണയാവുകയായിരുന്നു.
കടകൾ തുറന്ന് പ്രവർത്തിക്കുന്ന സമയത്ത് യാതൊരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കില്ലെന്നും നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വ്യാപാരികൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.