എം.ഡി.എം.എ ഉപയോഗം; ആറുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കിളികൊല്ലൂർ: എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ ആറ് യുവാക്കൾ പൊലീസ് പിടിയിൽ. അയത്തിൽ ഗാന്ധി നഗറിൽ ചരുവിൽ ബാബു ഭവനിൽ അശ്വിൻ (21), അയത്തിൽ നടയിൽ പടിഞ്ഞാറ്റ്തിൽ വിഷ്ണു ഭവനത്തിൽ കൊച്ചൻ എന്ന അഖിൽ (23), പറക്കുളം വയലിൽ വീട്ടിൽ അൽ അമീൻ (28), കുറ്റിച്ചിറ വയലില്‍ പുത്തൻ വീട്ടിൽ അനീസ് മൻസിലിൽ അനീസ് ( 23 ), മുഖത്തല കിഴവൂർ ബ്രോണ വിലാസത്തിൽ അജീഷ് (23), ഇരവിപുരം വലിയമാടം കളരിത്തേക്കത്തിൽ വീട്ടിൽശ്രീരാഗ് (25) എന്നിവരാണ് പിടിയിലായത്. നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതികളാണിവർ. ഇവരിൽനിന്ന് രണ്ടര ഗ്രാം എം.ഡി.എം.എ, ആറ് സിറിഞ്ചുകൾ, കവറുകൾ, ഡിജിറ്റൽ ത്രാസ്സ് എന്നിവയും പിടികൂടി.
സിറ്റി പോലീസ് കമീഷണർ കിരൺ നാരായണന് യോദ്ധാവ് അപ്ലിക്കേഷൻ വഴി ലഭിച്ച വിവരമാണ് രഹസ്യ താവളം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. കുറ്റിച്ചിറ ജങ്ഷന് സമീപമുള്ള ഒരു വീട്ടിലാണ് ഇവർ സംഘടിച്ചിരുന്നത്.
അജീഷ് കൊട്ടിയം സ്റ്റേഷനിലും കിളികൊള്ളൂർ സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പിടികിട്ടാനുള്ള പ്രതിയാണ്. ഗുണ്ടാ ആക്ട് പ്രകാരം തടവ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളുമാണ്.
അനീസും ശ്രീരാഗും ഗുണ്ടാ ആക്ട് പ്രകാരം ജെയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവരും ആറ് വീതം ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്. അഖിൽ ഇരവിപുരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ ജാമ്യത്തിൽ ഇറങ്ങി വ്യവസ്ഥകൾ പ്രകാരം ഒപ്പിട്ടുകൊണ്ടിരിക്കുന്ന ആളും അഞ്ച് കേസുകളിലെ പ്രതിയുമാണ്. അൽ അമീനും അശ്വിനും നാല് വീതം കേസുകളിലെ പ്രതികളുമാണെന്ന് പൊലീസ് അറിയിച്ചു.
കിളികൊല്ലൂർ എസ്. ഐ ശ്രീജിത്ത്, അഡീഷനൽ എസ്.ഐ വിനോദ്, സിറ്റി ഡാൻസാഫ്റ്റിംഗ് ടീം അംഗങ്ങളായ അനു ആർ നാഥ്, മനു, സജു, സുനിൽ, അനൂപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.