അടൽ റാങ്കിങ്ങിൽ കൊല്ലം എസ്.എൻ കോളജിന് രണ്ടാം സ്ഥാനം
text_fieldsകൊല്ലം: ശ്രീനാരായണ കോളജിന് അടൽ റാങ്കിങ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓൺ ഇന്നോവേഷൻസ് അച്ചീവ്മെൻറ്സിൽ ദേശീയതലത്തിൽ രണ്ടാംസ്ഥാനം. മത്സരിച്ച 1438 സ്ഥാപനങ്ങളെ പിന്നിലാക്കിയാണ് കോളജ് രണ്ടാം റാങ്കിലെത്തിയത്. നോൺ-ടെക്നിക്കൽ ഗവ. ആൻഡ് പ്രൈവറ്റ് യൂനിവേഴ്സിറ്റീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ കാറ്റഗറി വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്. ഇൻറലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്, എൻറർപ്രണർഷിപ്, സ്റ്റാർട്ടപ് എന്നിവയെ മുൻനിർത്തിയുള്ള കണ്ടെത്തലുകളാണ് റാങ്കിങ്ങിന് പരിഗണിച്ചത്.
കോളജിലെ 10 ഡിപ്പാർട്ട്മെൻറുകളിലെ സയൻസ് ലാബുകൾ സെൻറർ ഓഫ് എക്സലൻസ് ഫെസിലിറ്റി നിലനിർത്തുന്നതായി സമിതി കണ്ടെത്തി. 110 ഓളം ഇന്നവേറ്റിവ് റിസർച്ച് പേപ്പറുകൾ അധ്യാപകരും വിദ്യാർഥികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡിന് മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിൽ കെമിസ്ട്രി ഡിപ്പാർട്ട്മെൻറ് പങ്കാളിയായി. ജോലി ലഭിക്കുന്ന തരത്തിലുള്ള 28 ഓളം ഇന്നവേറ്റീവ് കോഴ്സുകൾ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.