കുതിച്ചുയർന്ന് ഇറച്ചിവില; കൈപൊള്ളി പെരുന്നാൾ വിപണി
text_fieldsകൊല്ലം: ബലിപ്പെരുന്നാളിന് ഒരുദിവസം മാത്രം അവശേഷിക്കെ തീൻമേശകളിൽ ആശങ്ക പരത്തി ഇറച്ചിവില കുതിക്കുന്നു. പോത്തിറച്ചിയുടെയും കോഴിയിറച്ചിയുടെയും വിലയാണ് ഉയരുന്നത്. പോത്ത് കൂടുതലും വരുന്നത് അതിർത്തി കടന്നാണ്. വിദേശവിപണിയിൽ കൂടുതൽ നേട്ടം ലഭിക്കുമെന്നായതോടെ ഇതരസംസ്ഥാന വ്യാപാരികൾ കേരളത്തിലേക്കുള്ള വിൽപന കുറച്ചു. ഇതിനൊപ്പം നാടൻ പോത്ത് കുറഞ്ഞതും വില ഉയരാൻ കാരണമായി. പോത്തിറച്ചിക്ക് കേരളത്തിൽ പലയിടത്തും വ്യത്യസ്ത നിരക്കാണെങ്കിലും കൊല്ലത്ത് 440 രൂപ വരെ വാങ്ങുന്നതായി പരാതിയുണ്ട്. ട്രോളിങ് നിരോധനം മത്സ്യ വിപണിയെ ബാധിച്ചെങ്കില്‍ ക്ഷാമമാണ് കോഴിവിപണിയില്‍ വിലക്കയറ്റത്തിന് കാരണം. കോഴിയിറച്ചി മാത്രമായി കിലോക്ക് 250 രൂപയാണ് വില.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഉയര്‍ന്ന കോഴി വിലയില്‍ പിന്നീട് കാര്യമായ കുറവുണ്ടായിട്ടില്ല. ഏപ്രില്‍ ആദ്യവാരത്തില്‍ കിലോഗ്രാമിന് 260 രൂപയായിരുന്ന ഇറച്ചി വില ഇടക്ക് 230ലേക്ക് താഴ്ന്നെങ്കിലും ഇപ്പോള്‍ 250 രൂപയിലെത്തി.
കോഴിക്ക് കിലോഗ്രാമിന് 170 രൂപ മുതല്‍ 180 രൂപ വരെ നല്‍കണം. റമദാന് ആരംഭത്തില്‍ കോഴിയിറച്ചിക്ക് 190 രൂപയും കോഴിക്ക് 130 രൂപയും എന്ന നിലയില്‍ നിന്നാണ് വിലയുടെ കുതിച്ചുചാട്ടം. വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇറച്ചിക്കോഴിക്ക് ക്ഷാമം നിലവില്‍ രൂക്ഷമാണ്.
തമിഴ്നാട്ടിലെ ഫാമുകളില്‍നിന്ന് ഇപ്പോള്‍ കോഴി വരവ് കുറവാണ്. ഇത് നികത്താന്‍ പ്രാദേശിക ഫാമുകളില്‍ ഉൽപാദനവും നടക്കുന്നില്ല.
തമിഴ്നാട്ടില്‍നിന്നാണ് സംസ്ഥാനത്തെ മൊത്ത വിപണിയിലേക്ക് പ്രധാനമായും ഇറച്ചിക്കോഴികളെത്തുന്നത്. അവിടത്തെ ഉൽപാദക സംഘങ്ങളും വില്പനയിലെ ഇടത്തട്ടുകാരും ആഘോഷവേളകളില്‍ കൃത്രിമക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കുന്നതായും പരാതി വ്യാപകമായുണ്ട്. മത്സ്യ വിപണിയിലാകട്ടെ ജനപ്രിയ ഇനങ്ങളായ മത്തി, അയല, നത്തോലി എന്നിവക്കെല്ലാം വില കുതിച്ചുയര്‍ന്നു. മത്തിക്ക് കിലോഗ്രാമിന് 300ന് മേലെയാണ് വില. വലിപ്പമനുസരിച്ച് അയലക്ക് 240 മുതല്‍ 360 രൂപവരെയുമാണ് വില.
220 രൂപയില്‍നിന്നാണ് മത്തി വില കുതിച്ചുയര്‍ന്നത്. വഞ്ചികളില്പോയി പരമ്പരാഗത രീതിയില്‍ പിടിക്കുന്ന മത്തിയുള്‍പ്പെടെയുള്ള ചെറുമത്സ്യങ്ങളാണ് കൊല്ലത്തെ തീരങ്ങളില്‍നിന്ന് വിപണിയില്‍ എത്തുന്നുത്.
എന്നാല്‍, ആവശ്യമായത്ര അളവില്‍ ലഭിക്കാത്തത് വിലക്കയറ്റത്തിന് ഇടയാക്കുന്നു. അയക്കൂറ, ആവോലി, നെയ്മീന് തുടങ്ങിയ വലിയ മത്സ്യങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
സാധാരണക്കാരന്റെ കീശ പൊള്ളിച്ചാണ് പച്ചക്കറി വിപണിവിലയും കുതിക്കുന്നത്. അടുക്കളയിലെ താരമായ തക്കാളിയും ഒഴിച്ചുകൂടാനാവാത്ത പച്ചമുളകുമെല്ലാം അടിക്കടി വിലകയറി കുടുംബബജറ്റ് താളംതെറ്റിക്കുകയാണ്.
ഒരുമാസം മുന്നേ കിലോക്ക് 20 രൂപയുണ്ടായിരുന്ന തക്കാളിയാണ് ഇരട്ടിയിലധികം വില കൂടിയത്. പച്ചമുളകാകട്ടെ നാലാഴ്ച മുമ്പ് 70 രൂപക്ക് വിൽപന നടത്തിയിരുത് 160 രൂപയിൽ എത്തിയത്.
കൂടാതെ കാരറ്റ്, മുരിങ്ങ, പയർ തുടങ്ങിയവയും വിലക്കയറ്റ ട്രാക്കിൽ അതിവേഗം കുതിക്കുകയാണ്.
പ്രാദേശിക വിപണികളിലെ പച്ചക്കറി വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വിപണിയിലെ വിലക്കയറ്റവുമാണ് കേരള വിപണിയിൽ പ്രതിഫലിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കാര്യമായി പച്ചക്കറി വരുന്നത്. കൃത്യമായ വില ഏകീകരണ സംവിധാനമില്ലാത്തതാണു പലയിടത്തും തോന്നിയ വില ഈടാക്കാനുള്ള കാരണം. പോത്തിറച്ചി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ പെരുന്നാളിന് ശേഷം വില 500ൽ എത്തിനിൽക്കും. ജില്ലപഞ്ചായത്തിന്റെ നേതൃത്വത്തിൽ വില ഏകീകരണം നടപ്പാക്കണമെന്നാണ് ആവശ്യം. മാസം തോറും വില വർധിപ്പിക്കുന്നു എന്നാണ് ആക്ഷേപം. പല പഞ്ചായത്തുകളിലും അംഗീകൃത അറവുശാലകളില്ല. തോന്നുന്നിടത്ത് ഉരുക്കളെ അറുത്ത് ഇറച്ചി വിൽപനക്കായി എത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.