Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസൗത്ത് സോണ്‍ ഹോക്കി;...

സൗത്ത് സോണ്‍ ഹോക്കി; കേരള പുരുഷ- വനിത ടീമുകൾക്ക്​ വിജയം

text_fields
bookmark_border
South Zone Hockey
cancel
camera_alt

കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന ഹോ​ക്കി ഇ​ന്ത്യ സ​ബ് ജൂ​നി​യ​ർ സൗ​ത്ത് സോ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​വും പു​തു​ച്ചേ​രി​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ന്ന്. മ​ത്സ​ര​ത്തി​ൽ ( 7-0) കേ​ര​ളം ജ​യി​ച്ചു

കൊ​ല്ലം: സൗ​ത്ത് സോ​ണ്‍ ഹോ​ക്കി ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വി​ജ​യ​വ​ഴി​യി​ല്‍ കേ​ര​ള ടീ​മു​ക​ള്‍. പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ പു​തു​ച്ചേ​രി​യേ​യും മ​റി​ക​ട​ന്ന് കേ​ര​ളം ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി​യ​പ്പോ​ൾ ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ കേ​ര​ള വ​നി​താ ടീം ​പു​തു​ച്ചേ​രി​യെ എ​തി​രി​ല്ലാ​ത്ത പ​തി​നൊ​ന്ന് ഗോ​ളു​ക​ള്‍ക്കാ​ണ് തോ​ല്‍പ്പി​ച്ച​ത്. വ​നി​ത​ക​ളു​ടെ മ​ൽ​സ​ര​ത്തി​ൽ 19 ാം മി​നു​ട്ടി​ല്‍ അ​ഭ​യ ജോ​തി​യാ​ണ് കേ​ര​ള​ത്തി​നാ​യി ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. പ​ര​മേ​ശ്വ​രി പി​ന​പ്ത്തോ​ള നാ​ലു​ഗോ​ളും, അ​ഭ​യ ജോ​തി മൂ​ന്നു ഗോ​ളും സ​മ​ദ് രേ​ഷ്മ ര​ണ്ടു​ഗോ​ളും നേ​ടി. കാ​ര്‍ത്തി​ക, ഷാ​നി​യ, എ​ന്നി​വ​ര്‍ ഓ​രോ ഗോ​ളും നേ​ടി. നാ​ല് ഗോ​ള്‍ നേ​ടി​യ പ​ര​മേ​ശ്വ​രി​യാ​ണ് മ​ത്സ​ര​ത്തി​ലെ താ​രം. ഇ​ന്ന്​ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം തെ​ല​ങ്കാ​ന​യെ നേ​രി​ടും. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ട് ജ​യ​വും ഒ​രു തോ​ല്‍വി​യു​മാ​യി കേ​ര​ളം വ​നി​ത​ക​ളു​ടെ ഗ്രൂ​പ്പി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

മൂ​ന്നാം മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ കേ​ര​ള പു​രു​ഷ ടീം ​പു​തു​ച്ചേ​രി​യെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളു​ക​ള്‍ക്ക് തോ​ല്‍പ്പി​ച്ചു. കേ​ര​ള​ത്തി​ൻെ​റ മൂ​ന്നാം ജ​യ​മാ​ണി​ത്. ബ​ഹ​ല സൂ​ര​ജ് , മി​ന്‍സ് ദി​നേ​ഷ് ,ല​ക്‌​റ ആ​ദി​ത്യ കേ​ര​ള​ത്തി​നു​വേ​ണ്ടി ഗോ​ൾ നേ​ടി. നാ​ല് ഗോ​ള്‍ നേ​ടി​യ ബ​ഹ​ല സൂ​ര​ജാ​ണ് മ​ത്സ​ര​ത്തി​ലെ താ​രം.

വ​നി​ത​ക​ളു​ടെ മ​റ്റൊ​രു മ​ത്സ​ര​ങ്ങ​ളി​ല്‍ ത​മി​ഴ്നാ​ട്​ എ​തി​രി​ല്ലാ​ത്ത എ​ട്ട് ഗോ​ളി​ന് തെ​ലു​ങ്കാ​ന​യെ പ​രാ​ജ​യ​പെ​ടു​ത്തി. ആ​ന്ധ്ര ക​ര്‍ണാ​ട​ക​യെ​യും തോ​ൽ​പി​ച്ചു.

പു​രു​ഷ​ന്‍മാ​രു​ടെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ തെ​ലു​ങ്കാ​ന​യെ ഒ​ന്നി​നെ​തി​രെ പ​തി​നൊ​ന്ന് ഗോ​ളി​ന് ത​മി​ഴ്‌​നാ​ട് തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsSouth Zone Hockey
News Summary - South Zone Hockey; Kerala men's and women's teams win
Next Story