എസ്.എസ്.എൽ.സി കൊല്ലം ജില്ലയിൽ 98.8 ശതമാനം വിജയം
text_fieldsകൊല്ലം: കോവിഡ് അതിജീവനത്തിൽനിന്ന് സ്കൂൾ അധ്യയനം സാധ്യമായ ശേഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 98.8 ശതമാനം വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് യോഗ്യത. അധ്യയനമില്ലാതെ നടന്ന കഴിഞ്ഞ എസ്.എസ്.എൽസി പരീക്ഷയിൽ ചരിത്രത്തിലെ ഉയർന്ന വിജയശതമാനമായ 99.25ൽ എത്തിയിരുന്നു. ഇത്തവണ ഫോക്കസ് ഏരിയയോടൊപ്പം സിലബസിലെ ഭാഗങ്ങളും ചേർത്താണ് പരീക്ഷ നടത്തിയത്. 134 സ്കൂളുകൾ 100 ശതമാനം വിജയം നേടി.
പരീക്ഷ എഴുതിയ 30906 വിദ്യാർഥികളിൽ 30534 പേർ ഉപരിപഠനത്തിന് അർഹരായി. ആൺകുട്ടികളിൽ പരീക്ഷ എഴുതിയ 15997ൽ 15787ഉം പെൺകുട്ടികളിൽ പരീക്ഷ എഴുതിയ 14909ൽ 14747 പേരുമാണ് യോഗ്യത നേടിയത്.
ഉപരിപഠനത്തിന് അർഹരായവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് ജില്ല 12ാം സ്ഥാനത്താണ്. 4091 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇവരിൽ 2884 പേരും പെൺകുട്ടികളാണ്. ആൺകുട്ടികളിൽ 1207 പേർക്കാണ് എ പ്ലസ്. കഴിഞ്ഞ വർഷം 9701 പേർക്ക് എ പ്ലസ് ലഭിച്ചിരുന്നു.
വിദ്യാഭ്യാസ ജില്ലകളിൽ കൊട്ടാരക്കരയാണ് ഇത്തവണയും മുന്നിൽ. വിജയശതമാനം 99.39. പരീക്ഷ എഴുതിയ 7748ൽ 7701ഉം ഉപരിപഠനത്തിന് അർഹരായി. (ആൺ -4012, പെൺ -3689). കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ വിജയശതമാനം കുറഞ്ഞു. കഴിഞ്ഞ തവണ 99.28 ശതമാനമായിരുന്നത് ഇപ്പോൾ 98.55 ശതമാനമായി. 16538 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 16298 പേർ യോഗ്യത നേടി. (ആൺ. 8421, പെൺ. 7877). പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ 98.72 ശതമാനമാണ് യോഗ്യത. പരീക്ഷക്കിരുന്ന 6620 പേരിൽ 6535 പേർക്കാണ് യോഗ്യത. (ആൺ. 3354, പെൺ.3181).
ജില്ലയിലെ 4091 എ പ്ലസിൽ 1878ഉം കൊല്ലം വിദ്യാഭ്യാസ ജില്ലയിലാണ്. (ആൺ. 543, പെൺ. 1335). കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ 1376 (ആൺ. 454, പെൺ. 922), പുനലൂരിൽ 837 (ആൺ. 210, പെൺ. 627) എന്നിങ്ങനെയാണ് എ പ്ലസുകാരുടെ എണ്ണം. 100 ശതമാനം യോഗ്യത നേടിയ സ്കൂളുകളുടെ എണ്ണം ഇത്തവണ 134 ആയി കുറഞ്ഞു. ഗവ. സ്കൂൾ -42, എയ്ഡഡ് -73, അൺ എയ്ഡഡ് -18 എന്നിങ്ങനെയാണ് മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹമായ സ്കൂളുകളുടെ എണ്ണം. കഴിഞ്ഞ തവണ 139 സ്കൂളുകൾക്കായിരുന്നു 100 ശതമാനം യോഗ്യത.
മുന്നിൽ ചാത്തന്നൂർ ഗവ. സ്കൂൾ
കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷഫലം വന്നപ്പോൾ അഭിമാനകരമായ നേട്ടവുമായി ചാത്തന്നൂർ ഗവ.എച്ച്.എസ്.എസ്. ജില്ലയിൽ എല്ലാ വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയ 134 സ്കൂളുകളിൽ കൂടുതൽ തിളക്കം സ്കൂളിനാണ്. പരീക്ഷയെഴുതിയ 504 വിദ്യാർഥികളെയും ഉപരിപഠനത്തിന് യോഗ്യരാക്കിയാണ് ചാത്തന്നൂർ ഗവ. സ്കൂൾ മുന്നിലെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ് (405), കൊല്ലം ക്രിസ്തുരാജ് എച്ച്.എസ് (404), പത്തനാപുരം എം.ടി.എച്ച്.എസുമാണ് (359) കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി ഉപരിപഠനത്തിന് അർഹരാക്കിയ എയ്ഡഡ് സ്കൂളുകൾ.
ഗവ. സ്കൂളുകളിൽ പൂയപ്പള്ളി എച്ച്.എസ് (266), തഴവ ഗവ.എച്ച്.എസ്.എസ് (210), ശൂരനാട് എച്ച്.എസ്.എസ് (198), കുലശേഖരപുരം എച്ച്.എസ്.എസ് (196), തേവന്നൂർ എച്ച്.എസ്.എസ് (163) എയ്ഡഡ് സ്കൂളുകളിൽ പുലമൺ എം.ടി.എച്ച്.എസ് ഫോർ ഗേൾസ് (290), കുറ്റിക്കാട് സി.പി.എച്ച്.എസ്.എസ് (248), ചെറിയ വെളിനെല്ലൂർ കെ.പി.എം.എച്ച്.എസ്.എസ് (219), മഠത്തിൽ ബി.ജെ.എസ്.എം വി.എച്ച്.എസ്.എസ് (211), അൺ എയ്ഡഡ് വിഭാഗത്തിൽ തൃപ്പലഴികം ലിറ്റിൽ ഫ്ലവർ എച്ച്.എസ് (273), മുഖത്തല സെന്റ് ജൂഡ് എച്ച്.എസ് (190) എന്നീ സ്കൂളുകളും കൂടുതൽ വിദ്യാർഥികളെ ഉപരിപഠനത്തിന് യോഗ്യരാക്കി.
പ്ലസ് വൺ സീറ്റ് 26,622
കൊല്ലം: ജില്ലയിൽ നിലവിൽ ഹയർ സെക്കൻഡറിക്ക് 26,622 സീറ്റാണുള്ളത്. ഉപരിപഠനത്തിന് യോഗ്യത നേടിയത് 30534 വിദ്യാർഥികളാണ്. മുൻവർഷങ്ങളിൽ നടപ്പാക്കിയതുപോലെ 10 ശതമാനം വർധിപ്പിച്ചാൽ സീറ്റ് 29,284 ആയി ഉയരും. നിലവിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ 15316, ഹ്യുമാനിറ്റീസ് -4650, േകാമേഴ്സ് - 6836 സീറ്റുകളാണുള്ളത്. ജില്ലയിലെ 138 ഹയർ സെക്കൻഡറി സ്കൂളുകളിൽ 61 എണ്ണം സർക്കാർ മേഖലയിലാണ്. എയ്ഡഡ് സ്കൂളുകൾ -55, അൺ എയ്ഡഡ് -20, സ്പെഷൽ സ്കൂൾ, െറസിഡൻഷ്യൽ സ്കൂൾ എന്നിവ ഒന്നു വീതമാണ്. സയൻസ്, ഹ്യുമാനിറ്റീസ്, േകാമേഴ്സ് വിഭാഗങ്ങളിലായി 533 ബാച്ചാണുള്ളത്. സയൻസിന് 303, ഹ്യുമാനിറ്റീസ് - 93, േകാമേഴ്സ് - 137 എന്നിങ്ങനെയാണ് ബാച്ചുകൾ.
135 സ്കൂളുകൾക്ക് 100 ശതമാനം
കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിലെ 135 സ്കൂളുകളിൽ 100 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. സർക്കാർ സ്കൂളുകളിൽ 42, എയ്ഡഡ് 75, അൺ എയ്ഡഡ് 18 എന്നിങ്ങനെയാണ് സ്കൂളുകളുടെ എണ്ണം.
സർക്കാർ സ്കൂളുകൾ - 42
(വിദ്യാർഥികളുടെ എണ്ണം ബ്രാക്കറ്റിൽ)
1. ഗവ.എച്ച്.എസ്.എസ് പടിഞ്ഞാറേ കല്ലട (76), 2. ഗവ.എച്ച്.എസ്.എസ് ശാസ്താംകോട്ട (63), 3. ഗവ.എച്ച്.എസ്.എസ് ശൂരനാട് (198), 4. ഗവ.എച്ച്.എസ്.എസ് തേവന്നൂർ (163), 5. ഗവ.എച്ച്.എസ്.എസ് ആന്ഡ് വി.എച്ച്.എസ്.എസ് കൊട്ടാരക്കര (95), 6. ഗവ.പി.വി.എച്ച്.എസ് പെരുംകുളം (111), 7. ഗവ.എച്ച്.എസ്.എസ് സദാനന്ദപുരം ( 41), 8. ഗവ.വി.എച്ച്.എസ് ആന്ഡ് എച്ച്.എസ് ഫോർ ഗേൾസ് കൊട്ടാരക്കര (12), 9. ഗവ.വി.എച്ച്.എസ്.എസ് മുട്ടറ (63), 10. ഗവ.എച്ച്.എസ്.എസ് കുഴുമതിക്കാട് (142), 11. ഗവ.എച്ച്.എസ് പൂയപ്പള്ളി (266), 12. ഗവ.എച്ച്.എസ്.എസ് പട്ടാഴി (146), 13. ഗവ.എച്ച്.എസ് വാക്കനാട് (53), 14. ഗവ.എച്ച്.എസ് തലച്ചിറ (57), 15. ഗവ.എച്ച്.എസ് ചക്കുവരയ്ക്കൽ (25), 16. ഗവ.എച്ച്.എസ്.എസ് കരുകോൺ (84), 17. ഗവ.വി.എച്ച്.എസ്.എസ് അഞ്ചൽ ഈസ്റ്റ് (126), 18. മുഹമ്മദൻ ഗവ.എച്ച്.എസ്.എസ് ഇടത്തറ (66), 19. ഗവ.എച്ച്.എസ്.എസ് പുനലൂർ (107), 20. ഗവ.എച്ച്.എസ് വലിയകാവ് (10), 21. ഗവ.വി.എച്ച്.എസ്.എസ് അച്ചൻകോവിൽ (32), 22. ഗവ.എം.ജി.എച്ച്.എസ്.എസ് ചടയമംഗലം (92), 23. ഗവ.എച്ച്.എസ് അയിലറ (40), 24. ഗവ.എച്ച്.എസ്.എസ് ഒറ്റക്കൽ (49), 25. ഗവ.എം.ആർ.എസ് കുളത്തൂപ്പുഴ (29), 26. ഗവ.എച്ച്.എസ്.എസ് ചാത്തന്നൂർ (504), 27. ഗവ.എച്ച്.എസ് ഉളിയനാട് (80), 28. ഗവ.എച്ച്.എസ് ചവറ (39), 29. ഗവ.വി.എച്ച്.എസ്.എസ് ചെറിയഴീക്കൽ (68), 30. ഗവ.ആർ.എഫ്.ടി.എച്ച്.എസ് കരുനാഗപ്പള്ളി (28), 31. ഗവ.എച്ച്.എസ്.എസ് കോയിക്കൽ (87), 32. ഗവ.എച്ച്.എസ്.എസ് തഴവ (210), 33. ഗവ.എച്ച്.എസ് പടിഞ്ഞാറേകൊല്ലം (72), 34. ഗവ.എച്ച്.എസ്.എസ് പെരിനാട് (19), 35. ടി.കെ.ഡി.എം ഗവ.എച്ച്.എസ് ഉളിയക്കോവിൽ (43), 36. ഗവ.മോഡൽ എച്ച്.എസ് ഫോർ ഗേൾസ് കൊല്ലം (79), 37. ഗവ.എച്ച്.എസ്.എസ് കുലശേഖരപുരം (196), 38. ഗവ.എച്ച്.എസ് പെരുങ്ങാലം (09), 39. ഗവ.വി.എച്ച്.എസ്.എസ് കൊറ്റംകുളങ്ങര (138), 40. ഗവ.എച്ച്.എസ് ഓച്ചിറ (38), 41. ഗവ.എച്ച്.എസ് പണയിൽ (113), 42.ഗവ.ഫിഷറീസ് എച്ച്.എസ് കുഴിത്തുറ (36).
എയ്ഡഡ് സ്കൂൾ - 75
1. കെ.പി.എം.എച്ച്.എസ്.എസ് ചെറിയവെളിനല്ലൂർ (219), 2. എച്ച്.എസ് ആർക്കന്നൂർ (178), 3. എ.ഇ.പി.എം എച്ച്.എസ്.എസ് ഇരുമ്പനങ്ങാട് (83), 4. വി.എസ്.വി.എച്ച്.എസ്.എസ് എഴുകോൺ (15), 5.എസ്.എൻ.ജി.എസ് എച്ച്.എസ് കടയ്ക്കോട് (53), 6. സെന്റ് ഗ്രിഗോറിയോസ് എച്ച്.എസ് കൊട്ടാരക്കര (18), 7. കെ.ആർ.ജി.പി.എം.വി.എച്ച്.എസ് ആന്ഡ് എച്ച്.എസ്.എസ് ഓടനാവട്ടം (94), 8. വി.എം.എച്ച്.എസ് കൊട്ടാരക്കര (20), 9. എച്ച്.എസ് കുഴിക്കലിടവക ( 17), 10. കെ.എസ്.എം വി.എച്ച്.എസ്.എസ് ഇടവട്ടം ( 35), 11. ടി.ഇ.എം വി.എച്ച്.എസ്.എസ് മൈലോട് ( 185), 12. എസ്.എം.എച്ച്.എസ്.എസ് കൊട്ടറ ( 223), 13. സെന്റ് തോമസ് എച്ച്.എസ് പുന്നക്കോട് (39), 14. എസ്.വി.വി എച്ച്.എസ്.എസ് താമരക്കുടി (50), 15. ഡി.വി എച്ച്.എസ് മൈലം ( 19), 16. എം.ടി.ഡി.എം എച്ച്.എസ് മാലൂർ (44), 17. ആർ.വി.വി.എച്ച്.എസ്.എസ് വാളകം (123), 18. എം.എ.എം.എച്ച്.എസ് ചെങ്ങമനാട് (22), 19. ഡി. കൃഷ്ണൻപോറ്റി മെമ്മോറിയൽ എച്ച്.എസ് കോട്ടവട്ടം ( 39), 20. എസ്.വി.എം മോഡൽ എച്ച്.എസ്.എസ് ആന്ഡ് വി.എച്ച്.എസ്.എസ് വെണ്ടാർ (145), 21. എം.ടി.എച്ച്.എസ് ഫോർ ഗേൾസ് പുലമൺ (290), 22. സെന്റ് ജോർജ്സ് വി.എച്ച്.എസ്.എസ് ചോവള്ളൂർ (38), 23. ടി.വി. തോമസ് എം.എച്ച്.എസ് വെളിയം (141), 24. എം.ടി.എച്ച്.എസ് കുണ്ടറ ( 66), 25. ജെ.ജെ.എച്ച്.എസ് അമ്പലത്തുംഭാഗം (25), 26. വിവേകാനന്ദ എച്ച്.എസ് ഫോർ ഗേൾസ് കടമ്പനാട് (168), 27. എച്ച്.എസ് മണ്ണടി (16), 28. ജവഹർ എച്ച്.എസ് ആയൂർ (56), 29. സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ് പത്തനാപുരം (405), 30. കെ.ആർ.എം.എം.എച്ച്.എസ് (37), 31. ഗുരുദേവ എച്ച്.എസ് പിറവന്തൂർ ( 78), 32. എം.ടി.എച്ച്.എസ് പത്തനാപുരം ( 359), 33. താലൂക്ക് സമാജം എച്ച്.എസ്.എസ് പുനലൂർ (144), 34. ടി.എസ്.സി.എം.എച്ച്.എസ് നെടുമ്പാറ (13), 35. എൻ.ജി.പി.എം.എച്ച്.എസ് വെഞ്ചേമ്പ് ( 112), 36. എൻ.എസ്.വി.എച്ച്.എസ് പുനലൂർ ( 99), 37. ചെമ്മന്തൂർ എച്ച്.എസ് പുനലൂർ (80), 38. മഞ്ഞപ്പാറ എച്ച്.എസ് (18), 39. എച്ച്.എസ് പൂങ്കോട് ( 74), 40. എം.ടി.എച്ച്.എസ് ചണ്ണപ്പേട്ട (86), 41. മാതാ എച്ച്.എസ് വിളക്കുപാറ (14), 42. ഓൾ സെയിന്റ്സ് എച്ച്.എസ് പുത്തയം ( 48), 43. എ.കെ.എം.എച്ച്.എസ് തടിക്കാട് (17), 44. സി.പി.എച്ച്.എസ്.എസ് കുറ്റിക്കാട് (248), 45. ഇടമൺ വി.എച്ച്.എസ്.എസ് (103), 46. ജവഹർ എച്ച്.എസ് ഇടമുളയ്ക്കൽ (51), 47. എസ്.എൻ ട്രസ്റ്റ് എച്ച്.എസ് പുനലൂർ (45), 48. ആദിച്ചനല്ലൂർ പഞ്ചായത്ത് എച്ച്.എസ് (84), 49. കല്ലുവാതുക്കൽ പഞ്ചായത്ത് എച്ച്.എസ് (24), 50. എസ്.വി.എച്ച്.എസ്.എസ് ക്ലാപ്പന (146), 51. കെ.പി.എസ്.പി.എം.വി.എച്ച്.എസ്.എസ് കിഴക്കേകല്ലട (75), 52. സെന്റ് മാർഗരറ്റ്സ് ജി.എച്ച്.എസ് കാഞ്ഞിരകോട് (134), 53. എം.എം.എച്ച്.എസ് ഉപ്പൂട് (33), 54. ആർ.എസ്.എം.എച്ച്.എസ് പഴങ്ങാലം (66), 55. സി.എഫ്.എച്ച്.എസ് കൊട്ടിയം (57), 56. എം.ജി.ഡി.എച്ച്.എസ് ഫോർ ഗേൾസ് കുണ്ടറ (119), 57. എൻ.എസ്.എസ് എച്ച്.എസ് പേരയം ( 03), 58. സെന്റ് ജോസഫ്സ് എച്ച്.എസ് പടപ്പക്കര (20), 59. മിലാദേഷെരീഫ് എച്ച്.എസ് ഫോർ ഗേൾസ് മൈനാഗപ്പള്ളി (108), 60. എൻ.എസ്.എസ് എച്ച്.എസ്.എസ് പ്രാക്കുളം (137), 61. എസ്.എൻ.വി സംസ്കൃത എച്ച്.എസ് തൃക്കരുവ ( 22), 62. ക്രേവൺ എൽ.എം.എച്ച്.എസ് കൊല്ലം (28), 63. ക്രിസ്തുരാജ് എച്ച്.എസ് കൊല്ലം (404), 64. വി.വി.വി.എച്ച്.എസ്.എസ് അയത്തിൽ (155), 65. സെന്റ് ജോസഫ്സ് എച്ച്.എസ് ശക്തികുളങ്ങര ( 93), 66. സെന്റ് ആഗ്നസ് എച്ച്.എസ് നീണ്ടകര ( 57), 67. സെന്റ് ആന്റണീസ് എച്ച്.എസ് കോയിവിള (69), 68. വി.എച്ച്.എസ്.എസ് വെള്ളിമൺ (21), 69. എൻ.എസ്.എം ഗേൾസ് എച്ച്.എസ് കൊട്ടിയം (169), 70. സെന്റ് മൈക്കിൾസ് എച്ച്.എസ് കുമ്പളം ( 03), 71. ബി.ജെ.എസ്.എം വി.എച്ച്.എസ്.എസ് മഠത്തിൽ ( 211), 72. എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് കൊല്ലം (110), 73. എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് ചാത്തന്നൂർ (164), 74. ഡോ.സി.ടി.ഇ.എം.ആർ.എച്ച്.എസ്.എസ് മുതുപിലാക്കാട് ( 37). 75. നടക്കുന്ന് ഹൈസ്കൂൾ (37).
അൺ എയ്ഡഡ് - 18
1. എസ്.ഡി.എ.എച്ച്.എസ് കരിക്കം (10), 2. ബി.എം.എം.സി.എസ്.പി.എം.എച്ച്.എസ് ശാസ്താംകോട്ട (38), 3. ലിറ്റിൽ ഫ്ലവർ എച്ച്.എസ് തൃപ്പലഴികം (273), 4. ശബരിഗിരി എച്ച്.എസ്.എസ് അഞ്ചൽ (28), 5. നെഹ്റു മെമ്മോറിയൽ എച്ച്.എസ്.എസ് കൈതക്കുഴി (41), 6. ലൂർദ്മാതാ ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് കോവിൽതോട്ടം (79), 7. എം.ഇ.എ.ഇ.എം എച്ച്.എസ്.എസ് കരിക്കോട് (59), 8. സെന്റ് ജൂഡ് എച്ച്.എസ് മുഖത്തല (190), 9. എം.സി.ഇ.എം.എച്ച്.എസ് മതിലകം (29), 10. എം.ഇ.എസ് ഇ.എം.എച്ച്.എസ് പന്മന (28), 11. ഹോളി ഫാമിലി കോൺവെന്റ് ഇ.എം.എച്ച്.എസ് അരവിള (72), 12. ലൈറ്റ് ലാന്ഡ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ് ഓച്ചിറ (44), 13. വിവേകാനന്ദ എച്ച്.എസ് വവ്വാക്കാവ് (59), 14. പി.കെ.ജെ.എം.എച്ച്.എസ് മുളവന (22), 15. സെന്റ് മേരീസ് ഇ.എം.എച്ച്.എസ് കുണ്ടറ (35), 16. ചെറുപുഷ്പം ഹൈസ്കൂൾ (35), 17. എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ് കണ്ണനല്ലൂർ (15), 18. തെക്കൻ ഗുരുവായൂർ ഇംഗ്ലീഷ് മീഡിയം എച്ച്.എസ് തേവലക്കര (25).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.