സംസ്ഥാന സ്കൂള്‍ കലോത്സവം; സംഘാടകസമിതിയായി
text_fieldsകൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വിജയത്തിനായി ജനസഹകരണം ഉണ്ടാകണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ്രാമം മൈതാനം പ്രധാന വേദിയാകുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ സംബന്ധിച്ച് 15ന് വൈകീട്ട് മൂന്നിന് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ജില്ല പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ വീണ്ടും യോഗം ചേർന്ന് വിലയിരുത്തും. 20 സബ്കമ്മിറ്റികൾ ആണ് രൂപവത്കരിച്ചത്.
ഭാരവാഹികൾ: രജിസ്ട്രേഷൻ: സി.ആർ. മഹേഷ് എം.എൽ.എ (ചെയർമാൻ), ജെ. ബോബൻ (കൺവീനർ), അക്കോമഡേഷൻ: സുജിത് വിജയൻ പിള്ള എം.എൽ.എ(ചെയർമാൻ), കസ്മിർ തോമസ് (കൺവീനർ), പ്രോഗ്രാം: എം. നൗഷാദ് എം.എൽ.എ (ചെയർമാൻ), ജി.കെ. ഹരികുമാർ (കൺവീനർ), ട്രാൻസ്പോർട്ട്: കോവൂർ കുഞ്ഞുമോൻ എം.എൽ.എ (ചെയർമാൻ), എം. ആസിഫ് (കൺവീനർ). ക്രമസമാധാനം: സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് (ചെയർപേഴ്സൺ), പ്രദീപ്കുമാർ (കൺവീനർ). വെൽഫെയർ: സാമൂഹികനീതി വകുപ്പ് മുൻ ചെയർപേഴ്സൺ സൂസൻ കോടി (ചെയർപേഴ്സൺ), എം. നൗഷാദ് (കൺവീനർ). ട്രോഫി: കാഷ്യു കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ (ചെയർമാൻ), എസ്. നബീൽ (കൺവീനർ). ദൃശ്യവിസ്മയം: ചിന്ത ജെറോം (ചെയർപേഴ്സൺ), കെ. ഷിജു (കൺവീനർ). പബ്ലിസിറ്റി: കെ.ബി. ഗണേഷ്കുമാർ എം.എൽ.എ (ചെയർമാൻ), എം. പ്രിൻസ് (കൺവീനർ), റിസപ്ഷൻ: പി.എസ്. സുപാൽ എം.എൽ.എ (ചെയർമാൻ), കെ.എസ്. ഷിജുകുമാർ (കൺവീനർ), ഫിനാൻസ്: കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ (ചെയർമാൻ), കോശി എബ്രഹാം (കൺവീനർ), സുവനീർ: പി. അയിഷാപോറ്റി (ചെയർപേഴ്സൺ), ഐ. ബീന (കൺവീനർ), സംസ്കൃത കലോത്സവം: ജില്ല പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി (ചെയർമാൻ), എസ്. ശ്രീജു (കൺവീനർ), അറബിക്: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. അൻസർ ഷാഫി (ചെയർമാൻ), അഹമ്മദ് ഉഖൈൽ (കൺവീനർ), സാംസ്കാരികം: ജില്ല പഞ്ചായത്ത് അംഗം സി.പി. സുദേഷ്കുമാർ (ചെയർമാൻ), എ.വി. ഇന്ദുലാൽ (കൺവീനർ), മീഡിയ: പ്രസ് ക്ലബ് പ്രസിഡന്റ് ബിജു (ചെയർമാൻ), പോരുവഴി ബാലചന്ദ്രൻ (കൺവീനർ), ഭക്ഷണം: പി.സി. വിഷ്ണുനാഥ് എം.എൽ.എ (ചെയർമാൻ), ജയചന്ദ്രൻ പിള്ള (കൺവീനർ), സ്റ്റേജ് ആൻഡ് പന്തൽ: കൗൺസിലർ ടി.ജി. ഗിരീഷ് (ചെയർമാൻ), പി.എസ്. ഗോപകുമാർ (കൺവീനർ), ഗ്രീൻ പ്രോട്ടോകോൾ: കോർപറേഷൻ ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ യു. പവിത്ര (ചെയർപേഴ്സൺ), കെ.എസ്. പ്രവീൺകുമാർ (കൺവീനർ), ലൈറ്റ് ആൻഡ് സൗണ്ട്: ജി.എസ്. ജയലാൽ എം.എൽ.എ (ചെയർമാൻ), എ. ഷാനവാസ് (കൺവീനർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.