സംസ്ഥാന സ്കൂൾ കലോത്സവം; വേദികൾ സംബന്ധിച്ച അന്തിമ തീരുമാനം രണ്ടുദിവസത്തിനകം
text_fieldsകൊല്ലം: ജനുവരിയിൽ ജില്ല ആതിഥ്യമരുളുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികളുടെ അന്തിമരൂപം രണ്ടുദിവസത്തിനകം വ്യക്തമാകും. കൊല്ലം നഗരത്തിൽ 24 വേദികൾ ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഉറപ്പിച്ചിരിക്കുന്നത് അന്തിമമാക്കാൻ തിരുവനന്തപുരം ഡി.പി.ഐയിൽ നിന്നുള്ള എ.ഡി.പി.ഐ ഉൾപ്പെടെ സംഘം കൂടി സന്ദർശനം നടത്തേണ്ടതുണ്ട്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സംഘം സന്ദർശനം നടത്തി ഈ വേദികൾ ഉറപ്പിക്കും. സംസ്ഥാന കലോത്സവ ഒരുക്കങ്ങൾ വിലയിരുത്താൻ സംഘാടക സമിതി റിവ്യൂ കമ്മിറ്റി 16ന് യോഗം ചേരുന്നുണ്ട്. വേദികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായാൽ ഇക്കാര്യമുൾപ്പെടെ റിവ്യൂ കമ്മിറ്റി വിലയിരുത്തും. ആശ്രാമം മൈതാനത്തെ പ്രധാന വേദി ഉൾപ്പെടെ 24 വേദികൾ ആണ് സംസ്ഥാന കലോത്സവത്തിന് ഒരുക്കുന്നത്.
18 വേദികൾ കർട്ടർ സംവിധാനമുള്ളതാണ്. വലിയതോതിൽ സദസ്സിൽ ആളുകളെ ഉൾക്കൊള്ളാനുള്ള സൗകര്യമില്ലാത്തതിനാൽ ശ്രീനാരായണ ഗുരു സമുച്ചയം വേദിയാകാൻ ഇടയില്ല.
20ന് ആരംഭിക്കുന്ന ജില്ല സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരണം ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ്.എസിൽ തിങ്കളാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.