സംസ്ഥാന സ്കൂൾ കലോത്സവം പരാതിരഹിതമായി നടത്തും -മന്ത്രി
text_fieldsകൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം പരാതിരഹിതമായി നടത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘാടക സമിതി അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തത്തോടെയും ഒത്തൊരുമയോടെയും കലോത്സവത്തെ വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. വിവിധ കമ്മിറ്റികളുടെ ഏകോപനത്തോടെ കലോത്സവം വിജയകരമായി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി നാലു മുതല്‍ എട്ടു വരെ നടക്കുന്ന കലോത്സവത്തിൽ ആശ്രാമം മൈതാനമാണ് പ്രധാന വേദി. നഗരപരിധിയിലെ 24 വേദികളില്‍ മത്സരങ്ങള്‍ നടക്കും. പ്രോഗ്രാം, ലൈറ്റ് ആന്‍ഡ് സൗണ്ട്, സ്റ്റേജ് - പന്തല്‍, ഭക്ഷണം, പ്രചാരണം തുടങ്ങി 20 സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു.
എന്‍.കെ. പ്രേമചന്ദ്രന് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, എം.എല്‍.എമാരായ എം. മുകേഷ്, ജി.എസ്. ജയലാല്‍, ഡോ. സുജിത്ത് വിജയന് പിള്ള, എം. നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.