രാജ്യത്തെ ഒന്നാമത്തെ ഭിന്നശേഷി സൗഹാർദ സംസ്ഥാനമാക്കി കേരളത്തെ മാറ്റും -മന്ത്രി ആർ. ബിന്ദു
text_fieldsശാസ്താംകോട്ട: കേരളത്തെ ഇന്ത്യയിൽ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഭിന്നശേഷി പുനരധിവാസ വില്ലേജുകളുടെ സേവനം ഉറപ്പുവരുത്തും. പുനരധിവാസ വില്ലേജുകളിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ആരോഗ്യ പരിരക്ഷ സംവിധാനം, വിവിധതരം തെറപ്പികൾ, വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ പ്രവർത്തനങ്ങൾ എന്നിവയുടെ സേവനങ്ങൾ ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശാസ്താംകോട്ടയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള മനോവികാസ് സ്കൂളിലെ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുൻ എം.പി കെ. സോമപ്രസാദിന്റെ 2017-'18 ലെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിൽ പുതിയ കെട്ടിടം നിർമിച്ചത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. നവീകരിച്ച ഫിസിയോ തെറപ്പി യൂനിറ്റ് മുൻ എം.പി കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, പഞ്ചായത്ത് പ്രസിഡന്റ് കെ. ഗീത, തുണ്ടിൽ നൗഷാദ്, മനോവികാസ് ചെയർമാൻ ഡി. ജേക്കബ്, ഐ. ഷാനവാസ്, ജി. രാഘവൻ, പ്രീതാ തോമസ്, കെ.എൽ. അമ്പിളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.