ചാത്തിനാംകുളത്ത് തെരുവുനായ്ക്കൾ കോഴികളെ കൊന്നു
text_fieldsകൊല്ലം: ചാത്തിനാംകുളത്ത് തെരുവുനായ്ക്കള്‍ കോഴികളെ കടിച്ചുകൊന്നു. ചാത്തിനാംകുളം സ്വദേശി സിയാദ്കുട്ടി വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. 21 കോഴികളെ വളര്‍ത്തിയിരുന്നതില്‍ 11 എണ്ണം ചത്തു. തറനിരപ്പില്‍നിന്ന് ഉയരത്തില്‍ സ്ഥാപിച്ച കൂട്ടിന്റെ അടിഭാഗത്തുകൂടി കൂട്ടമായെത്തിയ നായ്ക്കൾ കോഴികളുടെ കാലുകളില്‍ കടിച്ച് വലിച്ചെടുക്കുകയായിരുന്നു.
കോര്പറേഷന് പരിധിയില്‍ ചാത്തിനാംകുളം, കരിക്കോട് മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. നായ്ക്കളുടെ ആക്രമണത്തില്‍ തിങ്കളാഴ്ച വൈകുന്നേരവും രാത്രിയിലുമായി വിദ്യാര്‍ഥിയടക്കം നാലുപേര്‍ക്ക് കടിയേറ്റിരുന്നു. ചാത്തിനാംകുളം എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദില്‍, കരിക്കോട് സ്വദേശിയായ ചന്തു, സനല്‍, താജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കരിക്കോട് പബ്ലിക് ലൈബ്രറിക്ക് സമീപം ഉറങ്ങിക്കിടക്കുകയായിരുന്ന ചന്തുവിന്റെ മുഖത്താണ് നായ കടിച്ചത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സനലിനും കടിയേൽക്കുകയായിരുന്നു. കിളികൊല്ലൂര്‍ പൊലീസ് സ്ഥലത്തെത്തിയാണ് ചന്തുവിനെയും സനലിനെയും ജില്ല ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.