ഓണക്കാലത്ത് നിലംനികത്തിയാൽ കർശന നടപടി –കലക്ടര്‍
text_fieldsകൊല്ലം: ഓണക്കാലത്ത് ജില്ലയില്‍ വിവിധ പ്രദേശങ്ങളിലുള്ള തണ്ണീര്‍ത്തടങ്ങളും മറ്റു സ്ഥലങ്ങളും നികത്തുന്നത് തടയുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. റവന്യൂമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗ തീരുമാനമാണിത്.
അനധികൃത നിലം നികത്തല്‍, മണല്‍-ധാതു കടത്ത് പ്രവര്‍ത്തനം അറിയിക്കുന്നതിനും അനന്തര നടപടികള്‍ക്കുമായി ജില്ല തലത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. താലൂക്ക് തലത്തിലും സമാനസംവിധാനം ഉണ്ടാകും. എല്ലായിടത്തും ഒരു മൊബൈല്‍ നമ്പര്‍ എങ്കിലും ലഭ്യമാക്കണം. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ 24 മണിക്കൂറും ലഭ്യമായിരിക്കണം.
അനധികൃത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങൾക്ക് അനുസൃതമായി തത്സമയ നടപടി ഉണ്ടാകും. പരിശോധനക്കായി ജില്ല- താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചു. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ഡെപ്യൂട്ടി കലക്ടര്‍മാര്‍ എന്നിവര്‍ക്കാണ് നിയന്ത്രണ ചുമതല.നിലം നികത്തുന്നതിനെതിരെ ജാഗ്രത പുലര്‍ത്താത്തതും അനുകൂല നിലപാട് സ്വീകരിക്കുന്നതും ഗുരുതര കുറ്റമായി കണക്കാക്കും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘനം ശ്രദ്ധയിൽപെട്ടാല്‍ ചിത്രങ്ങളെടുത്ത് തുടര്‍ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയതായി കലക്ടര്‍ വ്യക്തമാക്കി. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കുറ്റമറ്റരീതിയിലെന്ന് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി എ.ഡി.എം എന്‍. സാജിതാ ബീഗം അറിയിച്ചു.
ഫോണ്‍ നമ്പറുകള്‍: ജില്ല കണ്‍ട്രോള്‍ റൂം - 1077, കൊല്ലം താലൂക്ക് ഓഫിസ് -04742742116, തഹസില്‍ദാര്‍-9447194116, തഹസില്‍ദാര്‍(എല്‍.ആര്‍)-8547610501, കൊട്ടാരക്കര താലൂക്ക് ഓഫിസ്-04742454623, തഹസില്‍ദാര്‍-9447303177, തഹസില്‍ദാർ (എല്‍.ആര്‍)-8547610601, പുനലൂര്‍ താലൂക്ക് ഓഫിസ്-04752222605, തഹസില്‍ദാര്‍-8547618456, തഹസില്‍ദാര്‍(എല്‍.ആര്‍)- 8547618457, കരുനാഗപ്പള്ളി താലൂക്ക് ഓഫിസ്-04762620223, തഹസില്‍ദാര്‍-9496571999, തഹസില്‍ദാർ (എല്‍.ആര്‍)-8547610801, കുന്നത്തൂര്‍ താലൂക്ക് ഓഫിസ്-04762830345, തഹസില്‍ദാര്‍-9447170345, തഹസില്‍ദാർ (എല്‍.ആര്‍)-8547610901, പത്തനാപുരം താലൂക്ക് ഓഫിസ്- 04752350090, തഹസില്‍ദാര്‍- 9447191605.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.