ലോക്ഡൗൺ ദിനത്തിൽ കർശന നിയന്ത്രണം; നഗരത്തിൽ 286 വാഹനങ്ങള്‍ പിടിച്ചെടുത്തു
text_fieldsകൊല്ലം: സമ്പൂർണ ലോക്ഡൗണ്‍ ദിനമായിരുന്ന ശനിയാഴ്ച നിയന്ത്രണങ്ങൾ കടുപ്പിച്ച് സിറ്റി പൊലീസ്. മതിയായ കാരണമില്ലാതെ നിരത്തിലിറങ്ങിയ 286 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.
പൊലീസ് പരിശോധന നടത്തിയതില്‍ ചെറിയ പിഴവുകളുള്ളവക്ക് താക്കീത് നല്‍കി വിട്ടയച്ചെങ്കിലും യാതൊരുവിധ ന്യായീകരണവും നല്‍കാന്‍ കഴിയാതിരുന്ന 286 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
കോവിഡ് നിയന്ത്രണം ലംഘിച്ച 154 പേരെ അറസ്റ്റ് ചെയ്യുകയും മാനദണ്ഡങ്ങള്‍ ലംഘിച്ച 51 കടകള്‍ അടപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച നടത്തിയ പരിശോധനയില്‍ ക്വാറൻറീന്‍ ലംഘനം നടത്തിയ 17 പേര്‍ക്കെതിരെകൂടി നടപടി സ്വീകരിച്ചു. ശരിയായവിധം മാസ്ക് ധരിക്കാതിരുന്ന 1775 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതിരുന്ന 1498 പേര്‍ക്കെതിരെയും നടപടിയെടുത്തു.
സമ്പൂർണ ലോക്ഡൗണ്‍ ദിനത്തില്‍പോലും ഉത്തരവാദിത്തരഹിതരായി നിരത്തിലിറങ്ങിയ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്ന് ഉണ്ടാകുമെന്നും രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കണമെന്നും സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.