ബി.ജെ.പി കൊല്ലം ജില്ല നേതൃത്വത്തില്‍ സുരേന്ദ്രന് പക്ഷത്തിന് ആധിപത്യം
text_fieldsകൊല്ലം: ബി.ജെ.പി ജില്ല നേതൃത്വത്തില്‍ വി. മുരളീധരന്-കെ. സുരേന്ദ്രന് പക്ഷം പിടിമുറുക്കി. വ്യാഴാഴ്ച പ്രഖ്യാപിച്ച ഭാരവാഹി പട്ടികയില്‍ ഭൂരിഭാഗം പേരും കെ. സുരേന്ദ്രന് പക്ഷക്കാരാണ്. മൈലക്കാട് ജോസ് സഹായന്‍ വധക്കേസിലുള്‍പ്പെട്ട ജയപ്രശാന്തിനെ ജില്ല സെക്രട്ടറിയാക്കിയിട്ടുണ്ട്.
16 പേരടങ്ങുന്ന ജില്ല ഭാരവാഹിപ്പട്ടികയില്‍ മൂന്ന് വൈസ് പ്രസിഡൻറുമാര്‍, രണ്ട് ജനറല്‍ സെക്രട്ടറിമാര്‍, ജില്ല സെല്‍ കോഓഡിനേറ്റര്‍ എന്നിവര്‍ക്ക് പകരം പുതിയ ആളുകളെ നിയോഗിച്ചു. സുരേന്ദ്രെൻറ വിശ്വസ്തരിലൊരാളായ കെ. വിനോദാണ് പുതിയ ജനറല്‍ സെക്രട്ടറി. ജനറല്‍ സെക്രട്ടറിമാരായിരുന്ന വെള്ളിമണ്‍ ദിലീപിനും ഷൈലജക്കും സ്ഥാനം നഷ്മായി. കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലറായ കൃപ വിനോദിനെ സെക്രട്ടറിയാക്കി.
മാലുമേല്‍ സുരേഷ്, എ.ജി. ശ്രീകുമാര്‍, ലത മോഹന്‍ എന്നിവര്‍ വൈസ് പ്രസിഡൻറ് സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ടു. പകരം നിലവില്‍ ജനറല്‍ സെക്രട്ടറിയായായിരുന്ന ബി. ശ്രീകുമാര്‍, സെക്രട്ടറിമാരായിരുന്ന കരീപ്ര വിജയന്, പത്മകുമാരി എന്നിവരെ വൈസ് പ്രസിഡൻറുമാരാക്കി. കൊട്ടിയം സുരേന്ദ്രനാഥ്, ശശികല റാവു, രാജേശ്വരി രാജേന്ദ്രന് എന്നിവരെ നിലനിര്‍ത്തി. വയയ്ക്കല്‍ സോമനെയും ബി. ശ്രീകുമാര്‍ വൈസ് പ്രസിഡൻറായ ഒഴിവില്‍ കടവൂരില്‍ നിന്നുള്ള അഡ്വ. കെ. വിനോദിനെയും ജനറല്‍ സെക്രട്ടറിയാക്കി. മഹിള മോര്‍ച്ച ജില്ല പ്രസിഡൻറ് സ്ഥാനത്തുനിന്ന് ബിറ്റി സുധീറിനെ ഒഴിവാക്കി ശാലിനി കെ. രാജീവിനെ നിയമിച്ചു.
പരവൂര്‍ സെനില്‍ സെക്രട്ടറിയായി തുടരും. ഇളമ്പള്ളൂര്‍ പഞ്ചായത്ത് അംഗവും കുണ്ടറ മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ അനില്‍കുമാറാണ് പുതിയ ട്രഷറര്‍. സി. തമ്പിക്ക് പകരം ബിജു പുത്തയത്തെ ജില്ല സെല്‍ കോഓഡിനേറ്ററാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.