യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
text_fieldsകൊല്ലം: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിലായി. കടവൂർ നീരാവിൽ പണ്ടകശാലയിൽ മോനിച്ചൻ എന്ന യേശുദാസൻ(34), കുരീപ്പുഴ തണ്ടേക്കാട് കോളനി വടക്കേവീട് പടിഞ്ഞാറ്റതിൽ കിബി എന്ന ബിബിൻ (34) എന്നിവരാണ് അഞ്ചാലുമൂട് പൊലീസിന്റെ പിടിയിലായത്.
കുരീപ്പുഴ സ്വദേശിയായ മുഹമ്മദും പ്രതികളും തമ്മിലുള്ള മുൻവൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 13ന് രാത്രിയിൽ വീടിന് സമീപം ബൈക്കിൽ ഇരിക്കുകയായിരുന്ന മുഹമ്മദുമായി വാക്കുതർക്കമുണ്ടാവുകയും ബിബിനും യേശുദാസനും ചേർന്ന് ഇയാളെ മർദ്ദിക്കുകയുമായിരുന്നു. ചോദ്യം ചെയ്ത ബന്ധുവിനെയും ആക്രമിച്ചു.
തുടർന്ന് ബിബിൻ മുഹമ്മദിനെ തടഞ്ഞുനിർത്തുകയും യേശുദാസൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. കൊല്ലം അസി. കമീഷണർ എ. അഭിലാഷിന്റെ നിർദേശാനുസരണം അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമ്മജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, ഗിരീഷ്, പ്രദീപ്, സി.പി.ഒ രാജഗോപാൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.