അഞ്ച് രൂപയുടെ ചായക്ക് 10 രൂപ ഈടാക്കി, അളവും കുറവ്; റെയിൽവേ കാൻറീൻ നടത്തിപ്പുകാർക്ക് പിഴ
text_fieldsകൊല്ലം: റെയിൽവേ സ്റ്റേഷൻ കാൻറീനിൽ ചായക്ക് അമിതവില ഇടാക്കിയ ലൈസൻസിക്ക് 22,000 രൂപ പിഴ. കാന്റീനിൽ ഭക്ഷണ പദാർഥങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്നും അളവിൽ കുറവ് വരുത്തുന്നതായും പരാതി ഉയർന്നിരുന്നു.
തുടർന്ന് ദക്ഷിണ മേഖല ജോയന്റ് കൺട്രോളർ സി. ഷാമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഐ.ആർ.സി.ടി.സി കാന്റീൻ നടത്താൻ ലൈസൻസ് നൽകിയ ഇടനിലക്കാരൻ ചായക്ക് അമിതവില ഈടാക്കുന്നതായും അളവിൽ കുറക്കുന്നതായും കണ്ടെത്തിയത്.
ലൈസൻസിക്കെതിരെ കേസ് ചാർജ് ചെയ്തു. പ്രോസിക്യൂഷൻ നടപടി ഒഴിവാക്കാൻ 22,000 രൂപ രാജിഫീസ് അടച്ചു. 150 മില്ലി ചായയ്ക്ക് ടീ ബാഗ് ഇല്ലാതെ അഞ്ച് രൂപയും ടീ ബാഗ് ഉണ്ടെങ്കിൽ 10 രൂപയുമാണ് ഐ.ആർ.സി.ടി.സി നിരക്ക്. പരിശോധന സമയം ടീ ബാഗ് ഇല്ലാത്ത ചായക്കും 10 രൂപയാണ് ഈടാക്കിയത്. കൂടാതെ ചായയുടെ അളവിലും വ്യത്യാസമുണ്ടായിരുന്നു.
കൊല്ലം അസിസ്റ്റന്റ് കൺട്രോളർ കെ.ജി. സുരേഷ് കുമാർ, കൊട്ടാരക്കര ഇൻസ്പെകടർ എസ്.ആർ. അതുൽ, ഇൻസ്പെക്ടിങ് അസിസ്റ്റന്റ് ജെ. ഉണ്ണിപ്പിള്ള, ഓഫിസ് അസിസ്റ്റന്റുമാരായ എസ്. രാജീവ്, എം.എസ്. വിനീത്, പി.എ. ദിനേശ്, ആർ. സജു എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.