നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ കയറാനാകാതെ അധ്യാപക ഉദ്യോഗാർഥികൾ
text_fieldsകൊല്ലം: കേരള പി.എസ്.സിയുടെ നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ അധ്യാപക ഉദ്യോഗാർഥികൾ. 2020 ജനുവരിയിൽ ശിപാർശ ലഭിച്ചവർക്ക് ഒരു വർഷത്തിനുശേഷം 2021 ജനുവരിയിലാണ് നിയമന ഉത്തരവ് ലഭിച്ചത്.
എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ െറഗുലർ അധ്യയനം ഇല്ല എന്ന കാരണം പറഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയില്ല. എൽ.പി, യു.പി, എച്ച്.എസ്.എ, എച്ച്.എസ്.എസ്.ടി നിയമന ഉത്തരവ് ലഭിച്ചവരാണ് ഇത്തരത്തിൽ ജോലിയിൽ പ്രവേശിക്കാനാകാതെ വലയുന്നത്. െറഗുലർ ക്ലാസുകളുടെ അഭാവത്തിലും പ്രമോഷൻ, ട്രാൻസ്ഫർ, പൊതുപരീക്ഷകൾ എന്നിവ സാധാരണപോലെ നടന്നിടത്താണ് തങ്ങൾ അവഗണിക്കപ്പെടുന്നതെന്ന് ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഒാൺലൈൻ ക്ലാസുകളിലും തുടർന്ന് 10, പ്ലസ് ടു ക്ലാസുകളിലും നിയമന ഉത്തരവ് ലഭിച്ചവർ നോക്കിനിൽക്കെ, ബി.ആർ.സി അധ്യാപകരെയും വിരമിച്ച അധ്യാപകരെയും െഗസ്റ്റ് അധ്യാപകരെയും െവച്ച് ക്ലാസുകൾ കൈകാര്യം ചെയ്തു. അതേസമയം, തുടർമൂല്യ നിർണയം ഉൾപ്പെടെ അധ്യാപക ക്ഷാമം നിമിത്തം പ്രതിസന്ധിയിലാണ്. നിയമനം സംബന്ധിച്ച കേസുകളിൽ അഡ്മിനിട്രേറ്റിവ് ൈട്രബ്യൂണലിൽനിന്ന് അനുകൂല വിധി ഉണ്ടായിട്ടും സമരം നടത്തിയിട്ടും നടപടിയില്ല. കഴിഞ്ഞ മാർച്ചിലെ വിരമിക്കൽ കൂടി കഴിഞ്ഞപ്പോൾ എൽ.പി തലം മുതൽ എച്ച്.എസ്.എസ്.ടി തലം വരെ അധ്യാപക ക്ഷാമം രൂക്ഷമാണ്. എൽ.പി, യു.പി, എച്ച്.എസ്.എ ഒഴിവുകൾ മാത്രം 6800ന് മുകളിലുണ്ട്. എച്ച്.എസ്.എസ്.ടി വിവിധ വിഷയങ്ങളിൽ ജൂനിയർ തസ്തികയിലേക്ക് 1200ന് മുകളിലും സീനിയർ തസ്തികയിലേക്ക് 1000ന് മുകളിലും ഒഴിവുകളുണ്ട്. നിയമന ഉത്തരവ് ലഭിച്ചവർക്ക് നിലവിലുണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടു.
ജൂണിൽ ക്ലാസുകൾ ആരംഭിക്കുേമ്പാൾ നിയമന ഉത്തരവ് ലഭിച്ചവരെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഷജില, എസ്. അജിത, സുനിത, റാഫി, എം.പി. വിസോൺ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.