ജില്ല ആശുപത്രിയിൽ താൽക്കാലിക മോർച്ചറി ഒരുമാസത്തിനകം
text_fieldsകൊല്ലം: ജില്ല ആശുപത്രിയിൽ ഒരുമാസത്തിനകം താൽക്കാലിക മോർച്ചറിസൗകര്യം ഒരുക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ അറിയിച്ചു. ജില്ല ആശുപത്രി വികസനം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 147 കോടി രൂപ ചെലവിൽ ജില്ല ആശുപത്രിയിൽ വിവിധ ബഹുനില കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. 11, ഏഴ്, നാല് നിലകളിലുള്ള കെട്ടിടങ്ങളാണ് നിർമിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള മോർച്ചറി താൽക്കാലികമായി മാറ്റി സ്ഥാപിക്കേണ്ടിവന്നത്.
പുതിയ മോർച്ചറിയിൽ ഫ്രീസർ ഉൾപ്പെടെ സൗകര്യം ഏർപ്പെടുത്തുന്നതിന് ഒരുമാസക്കാലയളവാണ് നിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കാലയളവിൽ കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിലും പാരിപ്പള്ളി മെഡിക്കൽ കോളജിലെയുമ മോർച്ചറിയുടെ സേവനം ഉപയോഗിക്കാവുന്നതാണെന്നും ഇതിനായി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. മികച്ച ആശുപത്രിയാക്കി ജില്ല ആശുപത്രിയെ ഉയർത്തുന്നതിന്റെ ഭാഗമായാണ് താൽക്കാലിക ക്രമീകരണം വേണ്ടിവന്നത്. ഇതിനോട് എല്ലാവരും സഹകരിക്കണമെന്നും പ്രസിഡന്റ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.