തലവൂരിലെ മാലിന്യ സംസ്കരണപദ്ധതി പാളി
text_fieldsകുന്നിക്കോട്: തലവൂര്‍ ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്കരണ പദ്ധതി തുടക്കത്തിലേ പാളി. ലക്ഷങ്ങൾ മുടക്കി പഞ്ചായത്തിലെ വാർഡുകളില്‍ സ്ഥാപിച്ച മോഡുലാര്‍ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്) കാബിനുകൾ ഉപയോഗശൂന്യമായി നശിക്കുന്നു. കൃത്യമായ നിർദേശങ്ങൾ നൽകാതെ സ്ഥാപിച്ച കാബിനുകൾക്ക് ചുറ്റും മാലിന്യക്കൂമ്പാരമാണ്. ഹരിത കർമസേനയെ ഉപയോഗിച്ച് വീടുകളിൽനിന്ന് ശേഖരിക്കുന്ന ജൈവ, അജൈവ മാലിന്യം സംഭരിക്കാനാണ് എം.സി.എഫുകൾ സ്ഥാപിച്ചത്.
ഓരോ വാർഡിലും രണ്ട് കാബിനുകൾ വീതം സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികൾ കാബിനുകളിൽ മാലിന്യം എത്തിച്ചതോടെ ഇത് കൃത്യമായി സംസ്കരിക്കാനോ ശേഖരിക്കാനോ കഴിയാത്ത അവസ്ഥയായി. ഹരിത കർമസേന പ്രവർത്തകർ ശേഖരിക്കുന്ന മാലിന്യം സംഭരിക്കാന്‍ സംവിധാനമില്ലാതായതോടെ കാബിനുകള്‍ നോക്കുകുത്തിയായി. കഴിഞ്ഞ വാർഷിക പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് മാലിന്യസംസ്കരണം ആരംഭിച്ചത്. മുൻ വർഷങ്ങളിലും പഞ്ചായത്ത് മാലിന്യം ശേഖരിക്കാൻ കാബിനുകൾ സ്ഥാപിക്കുകയും പദ്ധതി നടത്തിപ്പ് പരാജയമാകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.